Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉഴുന്നാലിലിന്റെ മോചനവും മാധ്യമ പാപ്പരത്തവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 09:15 pm IST
in Vicharam

പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും മോചന ശ്രമങ്ങള്‍ക്കുമൊടുവില്‍ ഭീകരരുടെ തടവില്‍നിന്ന് മലയാളിയായ ഫാ. ടോം ഉഴുന്നാലിലിന് മോചനം സാധ്യമായിരിക്കുന്നു. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്ന ഫാ. ടോം യെമനിലെ ഹുതി വിമതരുടെ തടവിലായ 2015 മാര്‍ച്ച് 4 മുതല്‍ കേന്ദ്രസര്‍ക്കാര്‍, വത്തിക്കാന്‍, ഒമാന്‍ സര്‍ക്കാര്‍ എന്നിവരുടെ നിരന്തര പരിശ്രമം ഈ മോചനത്തിന് പിന്നിലുണ്ട്. ഫാ.ടോം ഉഴുന്നാലിലും ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരും നയതന്ത്ര ഇടപെടലുകളില്‍ നന്ദി അറിയിക്കുമ്പോഴും കേന്ദ്രസര്‍ക്കാരിനെ മോശമാക്കാന്‍ മനപ്പൂര്‍വ്വമുള്ള ശ്രമം മലയാള മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായത് പാപ്പരത്തമാണ്.

നിഷ്പക്ഷരെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും തീരെ നിലവാരം കുറഞ്ഞ രീതിയില്‍ വാര്‍ത്തകള്‍ ചമച്ചത് രാജ്യചരിത്രത്തിലെ ഏറ്റവും മികച്ച വിദേശകാര്യ മന്ത്രാലയത്തിനെതിരെയായി എന്നോര്‍ക്കണം. രാഷ്‌ട്രീയ അന്ധത ബാധിച്ച മാധ്യമ സമൂഹം കേരളത്തിന് എത്രമാത്രം പ്രയോജനം ചെയ്യുമെന്ന് അവര്‍തന്നെ ചിന്തിക്കട്ടെ.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്‌ക്ക് ഏറ്റവുമധികം പ്രശംസ ലഭിച്ച നടപടിയായിരുന്നു ഓപ്പറേഷന്‍ രാഹത്ത് എന്ന പേരിലറിയപ്പെട്ട യെമന്‍ രക്ഷാദൗത്യം. 2015 ഏപ്രില്‍ 10ന് രക്ഷാ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ യെമനില്‍നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യയടക്കം 42 രാജ്യങ്ങളിലെ 5,600 പേരെയാണ്. 4,640 ഇന്ത്യന്‍ പൗരന്മാര്‍ക്കൊപ്പം പാക്കിസ്ഥാനും ചൈനയുമടക്കമുള്ള 41 വിദേശ രാജ്യങ്ങളിലെ 960 പേരെയും കേന്ദ്രസര്‍ക്കാര്‍ യെമനില്‍ നിന്ന് രക്ഷപ്പെടുത്തി.

കേന്ദ്രവിദേശകാര്യസഹമന്ത്രിയും, മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ സിങ്ങിനായിരുന്നു രക്ഷാ ദൗത്യത്തിന്റെ ചുമതല. നാവികസേനയും വ്യോമസേനയും യെമനിലെത്തി പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിച്ചപ്പോള്‍ ആഗോള മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിനെ പുകഴ്‌ത്തി. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ മാര്‍ച്ച് മാസംതന്നെ യെമനിലെ എംബസികള്‍ അടച്ചുപൂട്ടി രാജ്യം വിട്ടിട്ടും ഇന്ത്യന്‍ എംബസിയും രക്ഷാ പ്രവര്‍ത്തകരും യെമനില്‍ തുടരുകയായിരുന്നു. സ്വന്തം പൗരന്മാരോട് ഇന്ത്യന്‍ എംബസിയെ സമീപിക്കാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 18 പ്രത്യേക വിമാനങ്ങളും ഐഎന്‍എസ് സുമിത്ര അടക്കമുള്ള യുദ്ധക്കപ്പലുകളും യെമന്‍ ദൗത്യത്തിന് ഉപയോഗിക്കപ്പെട്ടു.

ഇത്ര വലിയ രക്ഷാ ദൗത്യം പൂര്‍ത്തിയാകുമ്പോഴും ഫാ. ടോമിനെ എവിടെയാണ് തടവില്‍ പാര്‍പ്പിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ നയതന്ത്ര കാര്യാലയം പൂട്ടിയതിനാല്‍ സൗദിയുടേയും ഒമാന്റെയും സഹായം തേടുക മാത്രമായിരുന്നു പിന്നീടുള്ള വഴി.

വിമതരും സൗദിയുടെ സഹായത്തോടെ യെമന്‍ സര്‍ക്കാരും യുദ്ധം തുടര്‍ന്നതോടെ മോചന ശ്രമങ്ങള്‍ അനിശ്ചിതത്വത്തിലായി. ഇതിനിടെ നിരവധി തവണ ഉഴുന്നാലില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം സുരക്ഷിതനാണെന്നും, മോചന ശ്രമം തുടരുകയാണെന്നുമുള്ള വ്യക്തമായ വിവരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. നിരവധി തവണ പാര്‍ലമെന്റിലടക്കം ഇക്കാര്യത്തില്‍ ചെയ്ത കാര്യങ്ങളും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിശദീകരിച്ചിരുന്നു. ഇതിനിടെ ഇന്ത്യയും മാര്‍പ്പാപ്പയും തന്റെ മോചനത്തിനായി ശ്രമിക്കുന്നില്ലെന്ന ഫാ. ടോമിന്റെ വീഡിയോയും കഴിഞ്ഞ വര്‍ഷം അവസാനം പുറത്തുവന്നു. ഇതേ തുടര്‍ന്ന് വിദേശകാര്യമന്ത്രാലത്തിലെ സെക്രട്ടറി അമര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ നിയോഗിച്ച് യെമനുമായും ഹുതി വിമതരുമായും സൗഹൃദത്തിലുള്ള രാഷ്‌ട്രത്തലവന്മാരെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. ജുലൈയോടെ ഫാ. ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് യെമന്‍ ഉപപ്രധാനമന്ത്രി അറിയിച്ചതോടെ മോചന ശ്രമങ്ങള്‍ വീണ്ടും സജീവമാക്കി.

തന്റെ മോചനത്തിന് നിരന്തരം പരിശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രാലയത്തിലും ഉഴുന്നാലില്‍ പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി വത്തിക്കാനിലുള്ള ഫാ. ടോം സംസാരിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ടോമിന്റെ മോചനക്കാര്യത്തില്‍ യാതൊന്നും ചെയ്തില്ലെന്നും, ഒമാന്‍ സര്‍ക്കാരിനു മാത്രമാണ് ഇക്കാര്യത്തില്‍ നേട്ടം അവകാശപ്പെടാനുള്ളതെന്നുമുള്ള പ്രചാരണമാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയത്. യെമനില്‍നിന്ന് 5,600 പൗരന്മാരെ സുരക്ഷിതരായി തിരികെ എത്തിച്ച ഒരു സര്‍ക്കാരിനെയാണ് ഇക്കാര്യത്തില്‍ സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെ ചില മാധ്യമങ്ങള്‍ മോശമായി ചിത്രീകരിച്ചത്.

എന്നാല്‍ ഇതിനൊക്കെ മറുപടി നല്‍കുക മോദി സര്‍ക്കാരിന്റെ കീഴ്‌വഴക്കവും രീതികളുമല്ല. യെമനില്‍നിന്ന് ഇനിയും മോചിതരാവാനുള്ള തൊഴിലാളികളെ രക്ഷക്കാനുള്ള പരിശ്രമങ്ങള്‍ തുടരുന്ന കേന്ദ്രസര്‍ക്കാരിനൊപ്പമാണ് ബഹുഭൂരിപക്ഷം ജനങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

പുതിയ വാര്‍ത്തകള്‍

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.