ശുചിത്വം തന്നെ സേവനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ഉദ്ഘാടനം ചെയ്യുന്നു.
ന്യൂദല്‍ഹി: ‘ശുചിത്വം തന്നെ സേവനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് നിര്‍വഹിച്ചു. ഐറ്റിബിപി ക്യാമ്പസില്‍, കേന്ദ്രമന്ത്രി സേനാംഗങ്ങള്‍ക്ക് സ്വച്ഛതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വം ലക്ഷ്യമിട്ട് 76 മന്ത്രാലയങ്ങളിലൂടെ 12,000 കോടി രൂപയുടെ കര്‍മ്മ പരിപാടികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
















