Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സര്‍ക്കാര്‍ ആശുപത്രികളില്‍ വയോധികരെക്യൂ നിര്‍ത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 09:48 pm IST
inErnakulam

കാക്കനാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂ നില്‍ക്കാതെ ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ നിയമസഭ സമിതി ഡിഎംഒയ്‌ക്ക് നിര്‍ദേശം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ ക്യൂ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. പ്രത്യേക ഇരിപ്പിടമടക്കം ചികിത്സയ്‌ക്ക് സൗകര്യമൊരുക്കണം. വീല്‍ചെയര്‍ സൗകര്യം ഉറപ്പാക്കണം. കിടത്തി ചികിത്സയ്‌ക്ക് സൗകര്യമൊരുക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സമിതി നിര്‍ദേശം നല്‍കി. വയോജനങ്ങള്‍ക്ക് ജീവിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഉറപ്പാക്കുമെന്നും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ചെയര്‍മാന്‍ സി.കെ. നാണു എംഎല്‍എ പറഞ്ഞു. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം.

ബസുകളില്‍ സംവരംണം ചെയ്തിട്ടുള്ള 20% സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍ടിഒ, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്താന്‍ സമിതി നിര്‍ദേശം നല്‍കി. സമിതി അംഗങ്ങളും ഇക്കാര്യം പരിശോധിക്കും.

മുതിര്‍ന്ന പൗരന്മാരുടെ കഴിവുകള്‍ സമൂഹനന്മയ്‌ക്കായി പ്രയോജനപ്പെടുത്തുമെന്ന് അയ്യപ്പന്‍കാവ് പകല്‍വീട് പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍ നായര്‍ ഉന്നയിച്ച പരാതിക്ക് സമിതി മറുപടി നല്‍കി. പകല്‍വീട് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കിട്ടുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

28 പഞ്ചായത്തുകളില്‍ ഈ വര്‍ഷം പകല്‍വീടുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കുടുംബശ്രീ സമിതിയെ അറിയിച്ചു. പറവൂര്‍ സീനിയര്‍ സിറ്റിസണ്‍സ് ക്ലബ്ബ് സമര്‍പ്പിച്ച നിവേദനത്തിനു മറുപടിയായാണ് കുടുംബശ്രീ ഇക്കാര്യമറിയിച്ചത്. വയോജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പൈലറ്റ് പ്രൊജക്ട് ആരംഭിച്ചിട്ടുണ്ട്.

വയോജന അയല്‍ക്കൂട്ടങ്ങള്‍ മുളന്തുരുത്തി, എടയ്‌ക്കാട്ടുവയല്‍ എന്നീ പഞ്ചായത്തുകളില്‍ ആരംഭിച്ചു. 110 വീതം അംഗങ്ങളാണ് ഈ അയല്‍ക്കൂട്ടങ്ങളിലുള്ളത്. വയോജനങ്ങള്‍ക്കായി ഫിസിയോതെറാപ്പി, പഠന, വിനോദ യാത്രകള്‍ എന്നിവയ്‌ക്കായും പദ്ധതി തയാറാക്കിവരികയാണ്. എല്ലാ പഞ്ചായത്തുകളിലും വയോജന അയല്‍ക്കൂട്ടങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം ഏഴ് പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുള്ള പരിശീലനം അടുത്തയാഴ്ച മുതലാരംഭിക്കുമെന്നും കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ് അറിയിച്ചു.

വയോജനസംരക്ഷണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ സമിതിയെ അറിയിച്ചു. വയോജനനയം സംബന്ധിച്ച് പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ്, വയോജന പെന്‍ഷന്‍ അപേക്ഷ പഞ്ചായത്തുകളില്‍ സ്വീകരിക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ്, വയോജനങ്ങള്‍ക്കായുള്ള ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം, പൂത്തോട്ട സിഎച്ച്സിയുടെ ശോച്യാവസ്ഥ തുടങ്ങിയ വിവിധ പരാതികളാണ് സമിതിക്കു മുന്നിലെത്തിയത്. 27 പുതിയ പരാതികളാണ് ഇന്ന് സമിതിക്കു മുന്നിലെത്തിയത്. ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിനായി സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട് വയോജനങ്ങളടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് സമിതി ശുപാര്‍ശ ചെയ്യും.

സിറ്റിംഗിനു ശേഷം തേവര സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സമിതി സന്ദര്‍ശനം നടത്തി. 1997 ല്‍ സ്ഥാപിച്ച സദനത്തില്‍ 32 അന്തേവാസികളാണുള്ളത്. ഇതില്‍ 11 പേര്‍ പുരുഷന്മാരാണ്. സ്ഥാപനത്തിലെ താമസം, ഭക്ഷണം, മരുന്നുകള്‍ എന്നിവയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് അന്തേവാസികള്‍ സമിതിയെ അറിയിച്ചു. 100 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഇവിടെ കൂടുതല്‍ പേരെ താമസിപ്പിക്കണമെന്ന് സമിതി അധ്യക്ഷന്‍ സി.കെ. നാണു എംഎല്‍എ വൃദ്ധസദനം സൂപ്രണ്ട് സാമുവല്‍ മൈക്കലിന് നിര്‍ദേശം നല്‍കി. സമിതി അംഗങ്ങള്‍ എംഎല്‍എമാരായ പി. അബ്ദുള്‍ ഹമീദ്, പ്രൊഫ. കെ.യു. അരുണന്‍, ആര്‍. രാമചന്ദ്രന്‍, അണ്ടര്‍ സെക്രട്ടറി ശ്യാംകുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.