ലണ്ടന്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ ബ്രിട്ടന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ് ബ്രിട്ടന്റെ നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രധാന പ്രതിയായ ദാവൂദിനെ 1993 മുതല്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അന്വേഷിച്ചു വരികയാണ്. 2015ല്‍ ദാവൂദിനെ സംബന്ധിച്ച രേഖകള്‍ ഇന്ത്യ ബ്രിട്ടന് കൈമാറിയിരുന്നു.
















