കൊല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിജെപി വലിയ വളര്‍ച്ച സംസ്ഥാനത്ത് നേടിയിട്ടുണ്ട്. എന്നാല്‍ അത് പരിപൂര്‍ണ്ണതയിലെത്തിയിട്ടില്ല. പരിപൂര്‍ണ്ണതയിലെത്തണമെങ്കില്‍ നേതാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ പാര്‍ട്ടി നേതാക്കളുമായുള്ള യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ പരിധി ആകാശം മാത്രമാണ്. ബംഗാളില്‍ അധികാരം പിടിക്കുന്നതോടെ പാര്‍ട്ടിക്ക് ആകാശം തൊടാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
തിങ്കളാഴ്ചയാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തിയത്. സംസ്ഥാനത്തെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജില്ലകളിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി ഇന്നും നാളെയും അദ്ദേഹം സംവദിക്കുന്നുണ്ട്.
















