ന്യൂദല്‍ഹി: സുഹൃത്തിനൊപ്പം ചേര്‍ന്ന് ഇംഗ്ലീഷ് സംസാരിച്ച യുവാവിന് ക്രൂര മര്‍ദ്ദനം. അഞ്ച് പേര്‍ ചേര്‍ന്നാണ് 22കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. ദല്‍ഹിയിലെ ലുതിയന്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നോയിഡ സ്വദേശിയായ വരുണ്‍ ഗുലാട്ടി തന്റെ സുഹൃത്തായ അമനിനെ കാറില്‍ ഹോട്ടലില്‍ കൊണ്ടു വിടാന്‍ വന്നതാണ്. അമന്റെ സുഹൃത്തായ ദക്ഷെിന്റെ കാറായിരുന്നു ഇത്. ഗുലാട്ടി ഹോട്ടലിലേയ്‌ക്ക് നടന്നു കൊണ്ടിരിക്കെയാണ് ദക്ഷിനെ അഞ്ച് പേരൊടൊപ്പം കണ്ടു. ഉടന്‍ തന്നെ ഗുലാട്ടിയെ വളഞ്ഞ ഇവര്‍ ഇംഗ്ലീഷ് എന്തിനാണ് സംസാരിച്ചതെന്ന് ചോദിച്ചാണ് മര്‍ദ്ദിച്ചത്.
മറ്റൊരു കാറില്‍ കയറി അക്രമികള്‍ രക്ഷപ്പെട്ടെങ്കിലും ഗുലാട്ടി അവരുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. വാഹന നമ്പറിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.
















