തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി സാബിനൂളിന്റെ വീട്ടില്‍ നിന്നും അന്വേഷണസംഘം ആയുധങ്ങള്‍ കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ നിന്നാണ് രണ്ട് വടിവാളുകളും ഇരുമ്പുദണ്ഡും കണ്ടെത്തിയത്.
സാബിനൂളിന്റെ തൃപ്രങ്ങോട് പരപ്പേരിയിലെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് പോലീസ് പരിശോധന നടത്തിയത്. ആയുധങ്ങള്‍ക്കൊപ്പം കൃത്യം നടത്തിയ സമയത്ത് ഇയാള്‍ അണിഞ്ഞിരുന്ന വസ്ത്രവും കണ്ടെത്തി. വിപിനെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ പ്രധാനിയാണ് സാബിനൂള്‍. കൊലപാതകത്തിന് ഉപയോഗിച്ചതാണോയെന്നറിയാന്‍ ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയക്കും.
ആഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് വിപിന്‍ കൊല്ലപ്പെടുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഒരുസംഘം ആക്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അഞ്ചുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
















