Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍/സാങ്കേതിക വിദ്യാഭ്യാസത്തിന് 2500 സ്‌കോളര്‍ഷിപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 10:15 pm IST
in Kerala

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/സാങ്കേതിക ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഹാന്‍ഡിക്യാപ്ഡ് ഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 2017 വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്ത്യയൊട്ടാകെ 2500 സ്‌കോളര്‍ഷിപ്പുകളാണുള്ളത്. 30% സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, അന്ധര്‍, ബധിരര്‍, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ ആന്റ് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് മുതലായ വിഭാഗങ്ങളില്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അര്‍ഹത.

എന്‍ട്രന്‍സ് പരീക്ഷ വഴിയല്ലാതെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയിട്ടുള്ളവര്‍ക്ക് ഹയര്‍ സെക്കന്ററി/ഡിഗ്രി തലത്തില്‍ 50% മാര്‍ക്കില്‍ (വനിതകള്‍ക്ക് 45% മതി) കുറയാതെയുണ്ടാകണം.

വാര്‍ഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. പ്രതിമാസ വരുമാന പരിധി 25,000 രൂപയാണ്.

ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന പക്ഷം മറ്റ് സ്‌കോളര്‍ഷിപ്പോ സ്റ്റൈപന്റോ വാങ്ങാന്‍ പാടില്ല. വിശദമായ സ്‌കോളര്‍ഷിപ്പ് വ്യവസ്ഥകളും മാനദണ്ഡങ്ങളും www.nhfdc.nic.in എന്ന വെബ്‌സൈറ്റിലുണ്ട്.

അപേക്ഷിക്കുന്നതിന് പ്രത്യേക സമയപരിധിയില്ല. അദ്ധ്യയന വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഓണ്‍ലൈനായി www.nhfdc.nic.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ് സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിയുടെ ശുപാര്‍ശ സഹിതം National Handicapped Finance and Development Corporation, Unit No. 11& 12, Ground Floor, DLF Prime Tower, Okhla phase-1, New Delhi110020 എന്ന വിലാസത്തില്‍ അയക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഇവയാണ്:

  • സര്‍ക്കാര്‍/എയിഡഡ് സ്ഥാപനങ്ങളില്‍ അടച്ച കോഴ്‌സ് ഫീസിന് സമാനമായ തുക ലഭിക്കും. അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലെ കോഴ്‌സിന് സര്‍ക്കാര്‍ നിരക്കിലുള്ള ഫീസാവും ലഭിക്കുക.
  • പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയിന്റനന്‍സ് അലവന്‍സായി പത്ത് മാസത്തേസക്ക് പ്രതിമാസം 2500 രൂപയും വാര്‍ഷിക/ബുക്ക് സ്റ്റേഷനറി അലവന്‍സായി 6000 രൂപയും ലഭിക്കും. പ്രൊഫഷണല്‍ പിജി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് യഥാക്രമം 3000 രൂപ, 10,000 രൂപ എന്നിങ്ങനെ ലഭിക്കുന്നതാണ്.
  • അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലര്‍/ടൈപ്പ് റൈറ്റര്‍ വാങ്ങുന്നതിന് 10,000 രൂപ വരെയും സ്‌ക്രീന്‍ റീഡിങ് സോഫ്റ്റ് വെയറോടുകൂടിയ ലാപ്‌ടോപ്പ്/ഡസ്‌ക്‌ടോപ്പ് വാങ്ങുന്നതിന് 40,000 രൂപ വരെയും കാഴ്ച വൈകല്യമുള്ളവര്‍ക്ക് മാഗ്നിഫിക്കേഷന്‍ സോഫ്റ്റ്‌വെയറോടുകൂടിയ ലാപ്‌ടോപ്പ് വാങ്ങുന്നതിന് 60,000 രൂപ വരെയും ലഭിക്കും.
  • കേള്‍വി വൈകല്യമുള്ളവര്‍ക്ക് ശ്രവണ സഹായി വാങ്ങുന്നതിന് 50,000 രൂപ വരെയും ബട്ടണ്‍സെല്‍ വാങ്ങുന്നതിന് വര്‍ഷത്തില്‍ 3600 രൂപയും ലഭിക്കും. ഇതിന് പുറമെ സെല്‍ഫോണ്‍ വാങ്ങുന്നതിന് 5000 രൂപവരെയും ലാപ്‌ടോപ്പ്/ഡസ്‌ക് ടോപ്പ് വാങ്ങുന്നതിന് 70,000 രൂപ വരെയും ലഭിക്കുന്നതാണ്.
  • അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍ക്ക് ലാപ്‌ടോപ്പ്/ഡസ്‌ക്‌ടോപ്പ് വാങ്ങുന്നതിന് 40,000 രൂപ വരെയാണ് ലഭിക്കുക.

ആനുകൂല്യത്തുക വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഒരേസമയം ഒരു കോഴ്‌സിന് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ www.nhfdc.nic.in/scholarship.html എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം
Kerala

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

Kerala

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

Kerala

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

Kerala

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

Main Article

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

പുതിയ വാര്‍ത്തകള്‍

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.