Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അധികൃതരുടെ വിലക്ക് ലംഘിച്ച് സിപിഎം നിര്‍മ്മിച്ച ബസ് ഷെല്‍ട്ടര്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 04:32 pm IST
inKannur

പരിയാരം: അധികൃതരുടെ വിലക്ക് ലംഘിച്ച് ഭരണസ്വാധീനത്തിന്റെ ഹുങ്കില്‍ സിപിഎം നീര്‍മ്മിച്ച ബസ് ഷെല്‍ട്ടര്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുന്നു. തളിപ്പറമ്പ് പയ്യന്നൂര്‍ ദേശീയപാതയില്‍ പരിയാരം മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറാണ് അപകടഭീഷണിയുയര്‍ത്തുന്നത്. റോഡ് വീതികൂട്ടിയെങ്കിലും സമീപത്ത് അല്‍പം പോലും അകലം വിടാതെ ബസ് കാത്തിരിപ്പുകേന്ദം നിര്‍മ്മിച്ചതാണ് ഇതിന് കാരണം. ദേശീയപാതയില്‍ അമിതവേഗതയില്‍വരുന്ന വാഹനങ്ങള്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്ക് പാഞ്ഞുകയറിയാല്‍ യാത്രക്കാര്‍ക്ക് ഓടിമാറാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞദിവസം നിയന്ത്രണംവിട്ട മിനിലോറി ബസ് ഷെല്‍ട്ടറിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറിനെതിരെ പാര്‍ട്ടിയിലെ തന്നെ ചിലരും അനുഭാവികളും നിര്‍മ്മാണവേളയില്‍തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രാദേശിക പാര്‍ട്ടിനേതാക്കളുടെ ധാര്‍ഷ്ട്യത്തിനുമുന്നില്‍ മറ്റുള്ളവര്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ ബസ് ബേയുള്ള സ്ഥലത്താണ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. ഇവിടെ റോഡിന് 15.5മീറ്റര്‍ വീതിയുണ്ട്. അതുകൊണ്ട് തന്നെ ഏറെ അപകടംവിളിച്ചുവരുത്തുന്നതരത്തില്‍ നിര്‍മ്മിച്ച ഷെല്‍ട്ടര്‍ മാറ്റിസ്ഥാപിക്കണമെന്നായിരുന്നു സഖാക്കള്‍ അടങ്ങുന്ന നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് താലൂക്ക് വികസന സമിതിക്ക് നാട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷെല്‍ട്ടറും ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ച മൂന്ന് കൊടിമരങ്ങളും പൊളിച്ചുമാറ്റണമെന്നും താലൂക്ക് വികസന സമിതി ദേശീയപാതാവിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദ്ദേശം വന്നതിന്റെ പിറ്റേദിവസം തന്നെ പാര്‍ട്ടിക്കാര്‍ സ്ഥലം എംഎല്‍എ ടി.വി.രാജേഷിനെകൊണ്ട് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്യിപ്പിച്ച് ജനങ്ങളെയും അധികൃതരെയും വെല്ലുവിളിക്കുകയാണ് ഉണ്ടായത്.

മറ്റുരാഷ്‌ട്രീയപ്പാര്‍ട്ടിക്കാരുടെ ഷെല്‍ട്ടറുകളും കൊടിമരങ്ങളും ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തുന്ന പോലീസ് തങ്ങളുടെ കണ്‍മുന്നില്‍ ദേശീയപാതയില്‍ ഡിവൈഎഫ്‌ഐ അപകടകരമായ രീതിയില്‍ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത് കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍നിന്നായി ആയിരക്കണക്കിന് രോഗികളെത്തുന്ന പരിയാരം മെഡിക്കല്‍ കോളേജിന് മുന്നിലെ റോഡില്‍ അപകടങ്ങള്‍ സ്ഥിരം സംഭവമാണ്. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത്.

പോലീസ് സ്റ്റേഷന്റെ മൂക്കിന്താഴെ ഇത്തരം അപകടങ്ങള്‍ നടക്കുമ്പോള്‍ ഗതാഗത നിയന്ത്രണത്തിന് ഒരുപോലീസുകാരനെ നിയമിക്കാന്‍പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ഇരുഭാഗങ്ങളില്‍നിന്നുമായി അമിതവേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. പലപ്പോഴും ഭാഗ്യംകൊണ്ടാണ് അപകടങ്ങള്‍ ഒഴിവാകുന്നത്. അപകടഭീഷണിയുയര്‍ത്തുന്ന രീതിയില്‍ സ്ഥാപിച്ച ഡിവൈഎഫ്‌ഐ ബസ്‌ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റണമെന്നും ഇവിടെ പോലീസിനെ ഡ്യുട്ടിക്ക് നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

പുതിയ വാര്‍ത്തകള്‍

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.