കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷം അലങ്കോലപ്പെടുത്താന്‍ സിപിമ്മിന്റെ ചട്ടുകമായി പോലീസ്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ തന്നെയാണ് സിപിഎം മഹദ്ജന്മങ്ങള്‍ മാനവനന്മയ്ക്ക് എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് അനുമതി ലഭിക്കുന്നതിനായി ജൂലൈ മാസം തന്നെ ബാലഗോകുലം ഭാരവാഹികള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ പരിപാടിക്ക് അനുമതി നല്‍കുന്നതിന് പകരം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പരിപാടിയുണ്ടെന്നും അവരുടെ അപേക്ഷകൂടി പരിഗണിച്ചശേഷം തീരുമാനമെടുക്കാമെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. പരിപാടിക്ക് അനുമതി നല്‍കേണ്ടെന്ന് മുകളില്‍ നിന്ന് നിര്‍ദ്ദേശമുണ്ടെന്ന മറുപടിയാണ് എസ്ഐമാര്‍ മിക്ക സ്റ്റേഷനുകളില്‍ നിന്നും നല്‍കിയത്.
എന്നാല്‍ അത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് ജില്ലാ പോലീസ് മേധാവിയും കലക്ടറും വ്യക്തമാക്കിയത്. സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ചില ഡിവൈഎസ്പിമാരാണ് എസ്ഐമാരുടെ തീരുമാനങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
പരിപാടിക്ക് അനുമതി തേടി അതത് സ്റ്റേഷനുകളില്‍ അപേക്ഷ നല്കിയ ഭാരവാഹികള്‍ക്ക് പോലീസ് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. പരിപാടി പോലീസ് നിര്‍ദ്ദേശിച്ച സമയത്ത് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് പോലീസ് ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: