കൊച്ചി: ജനപക്ഷം എംഎല്‍എ പി.സി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. പി.സി ജോര്‍ജിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് നടി മൊഴി നല്‍കി. സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇടനല്‍കുന്നതായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം. തനിക്കെതിരായ പ്രചാരണത്തിന് ഈ പരാമര്‍ശം ചിലര്‍ ഉപയോഗിച്ചുവെന്നും നടി നല്‍കിയ മൊഴിയില്‍ പറയുന്നു. മൊഴിയെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷനും പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ എത്രയോ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള പ്രശ്‌നങ്ങളും വലിയ ബഹളങ്ങളും ഇല്ലല്ലോ. ഇവിടെ ഉണ്ടായത് എന്താണ്. മുഖ്യമന്ത്രിയും മഞ്ജുവാര്യരും ഒരു വേദി പങ്കിട്ടു. ആ വേദി പങ്കിട്ട് കഴിഞ്ഞപ്പോള്‍ കേസ് ആയി. ഗൂഢാലോചനയായി. അതിന് മുന്‍പ് എന്താ ഗൂഢാലോചന ഇല്ലാതിരുന്നത് എന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: