ഹൈദരാബാദ്: രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റംസ് അധികൃതര്‍ അനധികൃതമായി കടത്തിക്കൊണ്ടു വന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു. മൊത്തം 932 കിലോ ഗ്രാം ഭാരം വരുന്ന സ്വര്‍ണമാണ് പിടിച്ചത്.
ദുബായില്‍ നിന്നും വരികയായിരുന്ന യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണം 29, 19,956 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ട്രൗസര്‍ പോക്കറ്റിലും സോക്‌സിനുള്ളിലുമായി ഒളിപ്പിച്ചാണ് ഇയാള്‍ ഇത് കൊണ്ടുവന്നിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
















