ന്യൂദല്‍ഹി: സ്വതന്ത്രമായി നില്‍ക്കുമെന്ന നിലപാട് മാറ്റി എം.പി വീരേന്ദ്രകുമാര്‍. ജെഡിയു കേരള ഘടകം ശരത് യാദവിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വീരേന്ദ്രകുമാര്‍ ശരത് യാദവിനെ കണ്ട് പിന്തുണയറിയിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീരേന്ദ്രകുമാര്‍ നിലപാട് മാറ്റിയത്.
ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ കൗണ്‍സിലിലും വീരേന്ദ്രകുമാര്‍ പങ്കെടുക്കുന്നുണ്ട്. ബീഹാറില്‍ നിതീഷ്കുമാര്‍ ബിജെപിയുടെ പിന്തുണ തേടി മുഖ്യമന്ത്രി ആയതിന്റെ പ്രതിഷേധം എന്ന നിലയിലാണ് ജനതാദള്‍(യു) സംസ്ഥാന അധ്യക്ഷനായ വീരേന്ദ്രകുമാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചത്. ഒരു നിലപാട് സ്വീകരിക്കാന്‍ രാജ്യസഭാ സീറ്റ് തടസ്സമെങ്കില്‍ അത് ഉപേക്ഷിക്കുമെന്നായിരുന്നു വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ജെഡിയു കേരളാ ഘടകം നേതാക്കളായ വര്‍ഗീസ് ജോര്‍ജും കെ.പി മോഹനനും ശരത് യാദവിനു ഒപ്പമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതോടെ പാര്‍ട്ടി പിളരുമെന്നും സൂചനയുണ്ടായിരുന്നു. നേരത്തെ ശരത് യാദവ് വിളിച്ച പ്രതിപക്ഷകക്ഷികളുടെ പരിപാടിയില്‍ നിന്നും വീരേന്ദ്രകുമാര്‍ വിട്ടു നിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: