കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ അനുകൂലിച്ച് ഗണേഷ്കുമാര് എംഎല്‍എ നടത്തിയ പ്രസ്താവനയ്ക്കെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. വിഷയത്തില്‍ കോടതി അടിയന്തിരമായി ഇടപെടണമെന്നാണ് പോലീസിന്റെ ആവശ്യം.
ഗണേഷ്കുമാറിനെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധിക്കാനുമുള്ളതാണ്. കേസ് വഴിതെറ്റിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ജയിലില്‍ സിനിമാക്കാര് കൂട്ടമായി എത്തിയതിനെയും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ആലുവ സബ്ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം പുറത്തുവന്നാണ് ഗണേഷ്കുമാര് പ്രസ്താവന നടത്തിയത്. ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ കൂടെ നില്‍ക്കേണ്ട സമയമാണിത്. ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒപ്പം നില്‍ക്കേണ്ടത്. പോലീസിനെയോ വിമര്‍ശകരെയോ ഭയന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുത് – ഇതായിരുന്നു ഗണേഷ്കുമാറിന്റെ പ്രസ്താവന
പ്രതികരിക്കാൻ ഇവിടെ എഴുതുക: