ബംഗളൂരു : ചിക്കമംഗളൂരുവില്‍ വിനോദയാത്രാ ബസ് മറിഞ്ഞ് രണ്ടു മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. മാഗഡി അണക്കെട്ടിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനികളായ മെറിന് സെബാസ്റ്റ്യന്‍, ഐറിന് മരിയ ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പത്തുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളാണ് മരിച്ച ഇരുവരും. മുണ്ടക്കയം വരിക്കാനി വളയത്തില്‍ ദേവസ്യ കുരുവിളയുടെ മകളാണ് മെറിന്. വയനാട് സുല്‍ത്താന്‍ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലിത്ത്മോളേല് പി ടി ജോര്‍ജിന്റെ മകളാണ് ഐറിന്.
കനത്ത മഴയില്‍ നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും തെന്നിമാറി ചതുപ്പിലേക്ക് മറിയുകയായിരുന്നു. എതിരെ വന്ന ട്രാക്ടറിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു ബസിന് നിയന്ത്രണം നഷ്ടപ്പെട്ടത്. അണക്കെട്ടിന് സമീപത്തെ വെള്ളമില്ലാത്ത ഭാഗത്തേക്കാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ബസില്‍ 35 പേരാണ് ഉണ്ടായിരുന്നത്. ആറു ബസ്സുകളിലാണ് കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. പരുക്കേറ്റവരെ ചിക്കമംഗലൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹാസനിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: