Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അമാനുഷികം: ചില നേരുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 08:28 pm IST
inSamskriti

കപടഗുരുക്കന്മാരും കപടശിഷ്യന്മാരും അരങ്ങു വാഴുന്നു എന്ന തോന്നലില്‍ നിന്നാവാം പ്രസക്തമായ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. നമുക്ക് അത്ഭുതമെന്ന് തോന്നത്തക്ക വണ്ണം കണ്‍കെട്ടുന്ന പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റേതാണത്. മേല്‍പ്പറഞ്ഞ ‘ഗുരുക്കന്മാ’ രില്‍ പലരും അത്ഭുതങ്ങള്‍ കാണിച്ചിട്ടാണല്ലോ ആളുകളെ മയക്കുന്നത്. അതുകൊണ്ട് കുറേ അത്ഭുതങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടെന്നും മറ്റു ചിലത് കൈയടക്കുവേലകളാണെന്നും അദ്ദേഹം വീഡിയോയില്‍ ഭംഗിയായി നമുക്കു പറഞ്ഞുതരുന്നു. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്ന ഒട്ടേറെപ്പേര്‍ ഉണ്ട്. അവര്‍ ചെയ്യുന്നത് മാജിക്കുകാര്‍ക്ക് ചെയ്യാന്‍ കഴിയും എന്ന് മുതുകാട് പറഞ്ഞുതരുന്നു. ഭസ്മം കഞ്ഞിപ്പശയിലാണെന്നു തോന്നുന്നു.

കുഴച്ച് തീരെച്ചെറിയ ഉരുളകളാക്കി ഉണക്കി അത് കൈവിരലുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പൊടിയാക്കുകയാണു ചെയ്യുന്നതത്രെ. ഇതുപോലെയുള്ള മാജിക്ക് പഠിച്ച് നമ്മെ കളിപ്പിക്കുന്ന ‘ഗുരുക്കന്മാര്‍’ ഉണ്ട്. പരേതാത്മാക്കളെക്കൊണ്ടു ജോലികള്‍ ചെയ്യിക്കുന്ന മന്ത്രവാദികളെക്കുറിച്ച് കുറേ മുമ്പ് ഞാന്‍ ഈ കോളത്തില്‍ എഴുതിയിരുന്നു. മറ്റു വായുലോകവാസികളായ ജിന്നുകളെയും മറ്റും ഈ ലോകവാസികളില്‍ ചിലര്‍ മനുഷ്യരെ പറ്റിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇവരുടെ പുറകെയും നാം പോകും. അല്ലാതെ സ്വയം അത്ഭുതപ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുണ്ടാക്കിയെടുക്കുന്നവരും ഉണ്ട്. അത് പ്രദര്‍ശിപ്പിച്ച് മറ്റുള്ളവരെ മോഹിപ്പിക്കുന്നതിനനുസരിച്ച് അവരുടെ ശക്തി ചോര്‍ന്നുപോകുന്നു. ഉയര്‍ന്ന അവസ്ഥകളില്‍ എത്തുന്നവരില്‍ നിന്നുപോലും അമാനുഷികമെന്നു നമ്മള്‍ കരുതുന്ന പ്രവൃത്തികള്‍ കൊണ്ട് ശക്തി നഷ്ടപ്പെടുന്നു.

ലാളിത്യത്തിന്റെ ആള്‍ രൂപവും എന്നാല്‍ ആന്തരികമായി അതിമാനുഷനുമായിരുന്ന എന്റെ ഗുരു ( ശ്രീ കരുണാകര ഗുരു ) അതുകൊണ്ടായിരിക്കണം പറഞ്ഞത്, ഒരു ജാലവിദ്യക്കാരനോ, മന്ത്രവാദിയോ, സിദ്ധനോ ആയി തന്നെ ആരും കരുതാനിടയാകരുതെന്ന്. ആത്മീയാവസ്ഥകള്‍ കടന്നു കഴിയുമ്പോള്‍ ഉണ്ടാകുന്ന സിദ്ധികള്‍ സഹജീവികള്‍ക്ക് അത്യന്താപേക്ഷിതമായ സന്ദര്‍ഭങ്ങളില്‍ ദൈവപ്രീതിക്ക് ഭംഗം തട്ടാത്ത വിധത്തില്‍ പ്രകൃതിയുടെ ആനുകൂല്യമനുസരിച്ച് മഹാത്മാക്കള്‍ ഉപയോഗിക്കാറുണ്ട്. ഓര്‍ക്കുന്നില്ലേ കൗരവസഭയില്‍, അതായത് പൊതുവേദിയില്‍ ദുശ്ശാസനന്‍ തുണിയഴിക്കാന്‍ തുടങ്ങിയപ്പോള്‍ അഞ്ച് ഭര്‍ത്താക്കന്മാരുണ്ടായിട്ടും ദ്രൗപദി കൃഷ്ണനെ വിളിച്ചതും ഭഗവാന്‍ സഹായിച്ചതും? കഴുകി വെച്ച അക്ഷയപാത്രത്തില്‍ പറ്റിപ്പിടിച്ച ചെറിയ ഭക്ഷണാംശം കണ്ടുപിടിച്ചു കഴിച്ച് ദുര്‍വാസാവിനെയും അനുചരരെയും തൃപ്തരാക്കിയതും സമാനമായ കഥ തന്നെ. തലമുറകള്‍ കൈമാറി വരുമ്പോള്‍ ഒരുപക്ഷെ ചില അതിശയോക്തികളോ വ്യതിയാനങ്ങളോ ഒക്കെ അനുഭവകഥാകഥനങ്ങളില്‍ വന്നുപോയേക്കാമെങ്കിലും അന്തസ്സത്ത സത്യം തന്നെയായിരിക്കും.

എന്റെ ഗുരുവുമായുള്ള സമ്പര്‍ക്കത്തില്‍ ഉണ്ടായ അനുഭവങ്ങളില്‍ ( സ്വന്തവും മറ്റുള്ളവരുടേയും) നിന്ന് ഞാന്‍ മഹാത്മാക്കളുടെ ഈ തത്ത്വം സംശയത്തിനിടയില്ലാത്ത വിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. ഗുരുവിനോട് ഉണര്‍ത്തിക്കാത്ത വിഷമങ്ങള്‍ പോലും ചിലപ്പോള്‍ ഗുരു പരിഹരിച്ചിട്ടുണ്ട്. ചെറുതും വലുതുമായവ. മുന്നിലെത്തുന്നവരെ ജീവന്‍ കൊണ്ട് ഒപ്പിയെടുക്കുന്ന പോലെ മനസ്സിലാക്കിയിരുന്നു ഗുരു. പക്ഷെ അറിഞ്ഞുവെന്ന് മുന്നില്‍ നില്‍ക്കുന്നവനു മിക്കവാറും മനസ്സിലാവുകയുമില്ല. നമ്മള്‍ ഒളിപ്പിക്കുന്നതും മനസ്സിലാകും.

എന്നോട് രണ്ടു സന്ദര്‍ഭങ്ങളില്‍ ഗുരു പറഞ്ഞത് ഞാനോര്‍ക്കുകയാണ് : ‘സംന്യാസിക്കറിയാത്ത കള്ളമില്ല. ‘ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷമാണു ഞാന്‍ ആ വാക്യത്തിന്റെ ആന്തരാര്‍ത്ഥം അറിയുന്നത്. എന്റെ കുമ്പസാരം പൂര്‍ണ്ണമായിരുന്നില്ല. ഗുരുവിനോട് ഞാന്‍ കുറെ കാര്യങ്ങള്‍ ഒളിച്ചുവെച്ചിരുന്നു. അതൊക്കെ ഗുരു അറിഞ്ഞിരുന്നുവെന്ന് തീര്‍ച്ച. എന്നെ സഹായിക്കാനാണ് പറഞ്ഞതെന്നും ഇപ്പോള്‍ അറിയാം. പറയാന്‍ ബാക്കി വെച്ചിരുന്നതുകൂടി പറഞ്ഞിരുന്നെങ്കില്‍ അത് വലിയ ആത്മലാഭത്തിനു വഴിവെച്ചേനെ. എന്റെ ഗുരു മനുഷ്യവേഷത്തില്‍ ഒരു ഗംഭീരമായ ഉയരത്തിലുള്ള അമാനുഷികന്‍ തന്നെയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

New Release

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.