മറയൂര്‍: കാരയൂര്‍ ചന്ദനക്കാട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ച് കടത്തി. കാന്തല്ലൂര്‍ റെയ്ഞ്ചില്‍ പയസ്നഗര്‍ സ്റ്റേഷന് പരിധിയില്‍ കൊണ്ടക്കാട് ആനകെട്ടാംപ്പള്ളം ഭാഗത്ത് നിന്ന വലിയ ചന്ദനമരമാണ് പൂര്‍ണ്ണമായും മോഷ്ടാക്കള്‍ മുറിച്ചു കടത്തിയത്.
ഇന്നലെ പുലര്‍ച്ചയോടെയാണ് ചന്ദനമരം നഷടപ്പെട്ടത് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കൊങ്ങിണി കാട്ടിനുള്ളില്‍ നിന്ന് വിദഗ്ധമായിട്ടാണ് മരം മുറിച്ചിരിക്കുന്നത്. ചുറ്റും കാട്ടാനകള്‍ ഉള്ളതിനാല്‍ കാര്യക്ഷമായ വനം കാവല്‍ ഇവിടെ സാധ്യമല്ലാത്ത സാഹചര്യം മുതലാക്കിയാണ് മോഷ്ടാക്കള്‍ മരം കടത്തിയത്. 82 സെന്റിമീറ്റര്‍ വണ്ണമുള്ള ചന്ദനമരത്തില്‍ 71 സെ.മി. കാതലാണ്. 4 മീ നീളമുള്ളചന്ദന തടികളായാണ് കടത്തിയിരിക്കുന്നത്.
കാന്തല്ലൂര്‍ റെയ്ഞ്ചാഫീസര്‍ സുനിലാല്‍, ഡെപ്യൂട്ടി റെയ്ഞ്ചാഫീസര്‍ ബി. ദിലീഫ്, എസ്എഫ്ഒ അബൂബക്കര്‍ സിദ്ദിക്ക് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: