കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ സിനിമ പ്രവര്‍ത്തകര്‍ എത്തിയ സംഭവം ഗുരുതര ചട്ടലംഘനമെന്ന് നിയമവൃത്തങ്ങള്‍. കേരള പ്രിസണ്‍സ് റൂള്‍ പ്രകാരം റിമാന്റ് പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനും സംസാരിക്കുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. ഇതെല്ലാം ലംഘിച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തുന്നത്.
ആഴ്ചയില്‍ രണ്ട് പേര്‍ക്കു മാത്രം സന്ദര്ശനാനുമതിയെന്ന നിയമം ലംഘിക്കപ്പെട്ടതായും കണ്ടെത്തി. ഇടത് എംഎല്‍എയായ ഗണേഷ്കുമാര് ചട്ടം ലംഘിച്ച് ഒരുമണിക്കൂര്‍ ദിലീപിനൊപ്പം ജയിലില്‍ ചിലവഴിച്ചത് ചട്ടംലംഘിച്ചാണ്. മറ്റ് മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ക്ക് മണ്ഡലത്തിന് പുറത്തുള്ള ജയിലില്‍ ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും നിയമപ്രകാരം ഇല്ലെന്നിരിക്കെയാണിത്.
ഇതില്‍ അവധി ദിവസങ്ങളില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് തടവുകാരെ കാണാന്‍ അനുമതിയില്ലെന്നതാണ് പ്രധാനം. രണ്ടാമതായി മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് ജയില്‍ സൂപ്രണ്ടിന് ബോധ്യപ്പെടാത്ത പക്ഷം ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ സന്ദര്‍ശകരെ അനുവദിക്കാന്‍ പാടുള്ളൂ എന്നും നിഷ്കര്‍ഷിക്കുന്നു. മാത്രമല്ല സന്ദര്‍ശന സമയം പരമാവധി അരമണിക്കൂറിനപ്പുറം കൂടാനും പാടില്ലെന്നും പ്രിസണ്‍സ് റൂള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ശ്രാദ്ധ ചടങ്ങുകള്‍ക്കായി ദിലീപ് പുറത്തിറങ്ങുമെന്നായതോടെ ജയിലിലേക്ക് സിനിമ പ്ഒരവര്ഴുത്ക്ക്തകരുടെ ഒഴുക്ക് തന്നെയാണ് ഉണ്ടായത്. ഓണ ദിവസമായിരുന്നിട്ട് കൂടി അവധി കണക്കിലെടുക്കാതെ നിരവധി താരങ്ങള്‍ക്കാണ് സന്ദര്‍ശനാനുമതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: