Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വിലക്കയറ്റം ജനങ്ങളുടെ കൈപൊള്ളിക്കും; ഇന്ന് ഉത്രാടപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 09:33 am IST
in Malappuram

മലപ്പുറം: തൂശനില മുറിച്ച് വെച്ച് സമൃദ്ധിയുടെ ഓണമുണ്ണാനുള്ള അവസാനഘട്ട ഓട്ടപ്പാച്ചിലിലാണ് ഇന്ന് നാടും നഗരവും. ഓണസദ്യ കെങ്കേമമാക്കാനുള്ള മലയാളിയുടെ മത്സരബുദ്ധി വ്യാപാരചന്തകളില്‍ ഇന്ന് പ്രകടമാകും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങിക്കൂട്ടി തിരുവോണത്തിന്റെ കേളി ഒളിമങ്ങാതെ കാക്കുകയാണ് മലപ്പുറംകാരും.

കുടുംബശ്രീ ഓണചന്തകളിലും സപ്ലൈകോ സ്‌റ്റോറുകള്‍ക്ക് മുന്നിലുമാണ് ഇത്തവണത്തെ പാച്ചില്‍ അവസാനിക്കുന്നത്. വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടിയ ജനം വിലക്കുറവിന്റെ മേളകള്‍ തേടി ഓടുകയാണ്. വിദ്യാലയങ്ങള്‍ വ്യാഴാഴ്ച പൂട്ടിയതോടെ കുടുംബസമേതമാണ് പലരും സാധനങ്ങള്‍ വാങ്ങാനിറങ്ങുന്നത്. വിലക്കുറവിന്റെ ഓഫറുകള്‍ രണ്ടുനാളുകള്‍ കൂടിയേയുള്ളൂയെന്നത് നാട്ടുകാരുടെ വേഗം കൂട്ടുകയാണ്. ഓഫറുണ്ടാകുമെന്ന് എന്ന് കരുതി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നത് പോലും പലരും ഓണനാളിലാണ്. എല്ലാം വാങ്ങിക്കൂട്ടാനുള്ള മലയാളുടെ ത്വരക്ക് ചിറകുകള്‍ മുളക്കുന്ന ദിവസമാണ് ഉത്രാടം.

കുടുംബശ്രീ, കൈത്തറി-ഖാദി മേളകളിലും സര്‍ക്കാരിതര സംഘടനകള്‍ സംഘടിപ്പിക്കുന്ന മേളകളിലും ജനത്തിരക്കേറുകയാണ്. അടുക്കളിയില്‍ വേണ്ടതൊക്കെ കൈയെത്തും ദൂരത്ത് എത്തിക്കാന്‍ മലപ്പുറത്തെ വീട്ടമ്മാമാര്‍ ജാതിമത ഭേദമന്യേ ചന്തകളില്‍ തിരക്കുകൂട്ടും.

ജില്ലയിലെ പ്രസിദ്ധമായ എടപ്പാള്‍ പൂരവാണിഭത്തിന് ശേഷം ഓരോ ചെറിയ ടൗണിലും ജനതിരക്കേറുന്നത് ഉത്രാടത്തിലാണ്. തിരക്കുപിടിച്ച ജീവിതനെട്ടോട്ടങ്ങള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം ഓണമുണ്ണാനെത്തുന്ന മലയാളിക്ക് പായസമടക്കമുള്ള ഇന്‍സ്റ്റന്റ് ഓണസദ്യയുമായി കാറ്ററിംങ് ഗ്രൂപ്പുകാരും രംഗത്തുണ്ട്. ഒരിലക്ക് 180 മുതല്‍ 220 വരെയാണ് ഇതിന്റെ വില.

സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും സംഘടനകള്‍ സംഘടിപ്പിക്കുന്ന പൂക്കള മത്സരങ്ങളിലേക്കും പൂവിന് ആവശ്യക്കാരേറെയായതിനാല്‍ പൂ വിപണിയില്‍ വലിയ വിലയാണ് അനുഭവപ്പെടുന്നത്. പച്ചക്കറി വിപണിയില്‍ ഓണമടുപ്പിച്ച് ഉള്ളിക്കും തക്കാളിക്കുമടക്കം വലിയ വില വര്‍ധനയുണ്ടായിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കാനാണ് ഇക്കുറി തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത്.

ജിഎസ്ടിയില്‍ വ്യക്തതയില്ലാതെ വ്യാപാരികള്‍ പലയിനങ്ങള്‍ക്കും വിലകൂട്ടിയതിനാല്‍ സ്വകാര്യ വ്യാപാര മേഖലയെ ജനം കൈയൊഴിഞ്ഞ മട്ടാണ്. സപ്ലൈകോ-കണ്‍സ്യൂമര്‍ഫെഡ്, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ ജനതിരക്കേറുകയാണ്. സബ്‌സിഡി ഇനങ്ങള്‍ക്ക് പുറമേ നോണ്‍ മാവേലി സ്‌റ്റേഷനറി സാധനങ്ങളുടെ വില ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇത്തരം ഇനങ്ങള്‍ക്ക് ഇവിടെ വിലക്കുറവുള്ളതിനാലാണ് ജനം സര്‍ക്കാര്‍ വില്‍പ്പനശാലകളിലേക്ക് എത്തുന്നത്.

അത്തം മുതല്‍ പൂരാടം വരെയുള്ള ദിവസങ്ങളില്‍ അഞ്ച് ദിവസവും മഴയായതിനാല്‍ ഉത്രാടവും മഴ നനയുമോയെന്ന ഭീതിയിലാണ് വ്യാപാരികള്‍. ഓണവിപണി മുന്നില്‍ കണ്ട് ലക്ഷങ്ങളാണ് ഓരോ വ്യാപാരിയും മുതല്‍ മുടക്കിയിരിക്കുന്നത്.

ഗൃഹാതുരതയുടെ ഓണം പഴമക്കാര്‍ക്ക് മാത്രമാകുമ്പോള്‍ പുത്തന്‍കലമുറ ഓണ്‍ലൈന്‍ ഉത്രാടപ്പാച്ചിലിലാണ്. എല്‍ഇഡി ടിവി, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വാച്ച് തുടങ്ങി ഓണ്‍ലൈന്‍ വ്യാപാര ശൃഖലകള്‍ കോടികളുടെ കച്ചവടമാണ് നടത്തുന്നത്. ഓണനാളുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് മൊബൈല്‍ ഫോണാണ്. ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയയിലും സജീവമാകുന്ന പുതുതലമുറക്ക് പൂക്കളുടെ പൊന്നോണവും പൂരാടവാണിഭവും ഉത്രാടപ്പാച്ചിലും വെറും വിരല്‍തുമ്പിലൊതുങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

പുതിയ വാര്‍ത്തകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.