Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഓണം വാമന ജയന്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 04:53 pm IST
inVaradyam

 

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വാമനജയന്തിയാണെന്ന പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നതാണല്ലോ?. എന്നാല്‍ ചരിത്രം രേഖപ്പെടുത്തുന്നത് ഓണവുമായി വാമനമൂര്‍ത്തിക്ക് അഭേദ്യമായ ബന്ധമുണ്ട് എന്നതാണ്. മൂവായിരം വര്‍ഷത്തില്‍ക്കൂടുതല്‍ പഴക്കമുള്ള എറണാകുളം തൃക്കാക്കര വാമനക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ നടത്തിവന്നിരുന്ന ക്ഷേത്ര ഉത്സവമാണ് ഇന്ന് കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം. ഇതിന് അടിസ്ഥാനമായ ഒട്ടേറെ തെളിവുകളും ഇന്ന് ലഭ്യമാണ്.

വാമനക്ഷേത്രമായതുകൊണ്ട് വാമനജയന്തി ദിവസം തന്നെ ഉത്സവം കൊണ്ടാടുകയായിരുന്നു. പണ്ട് ഒരു ദിവസം മാത്രമായിരുന്ന ഉത്സവത്തെ ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്ത് അത്തം മുതല്‍ തിരുവോണം വരെ പത്തുനാള്‍ ഉത്സവമായി ആഘോഷിക്കാന്‍ തുടങ്ങിയെന്നാണ് രേഖകള്‍.

എ.ഡി. 820 – 844 വരെ കേരളം ഭരിച്ചിരുന്ന ചേരസാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു ചേരമാന്‍ പെരുമാള്‍ നായനാര്‍. കേരളത്തില്‍ ശൈവമതം പ്രചരിപ്പിച്ചിരുന്ന 63 നായനാര്‍മാരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. അന്ന് രാജ്യതലസ്ഥാനം കൊല്ലമായിരുന്നു. രാജഭരണം ഏറ്റെടുത്തശേഷം അദ്ദേഹം സുപ്രധാനമായ ഒരു വിളംബരം പുറപ്പെടുവിച്ചു. ”ഇനിമുതല്‍ ചിങ്ങം ഒന്ന് മുതലായിരിക്കും പുതുവര്‍ഷം കണക്കാക്കുക.” എന്നായിരുന്നു ആ വിളംബരം. അതുവരെ മേടം ഒന്നിനാണ് പുതുവര്‍ഷം ആയി കണക്കാക്കിയിരുന്നത്. ചേരമാന്‍ പെരുമാള്‍ ഇത് മാറ്റിയെഴുതി. കൊല്ലത്തുവെച്ച് ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ ചിങ്ങം ഒന്നിന് തുടങ്ങുന്ന വര്‍ഷം കൊല്ലവര്‍ഷം എന്നറിയപ്പെടാന്‍ തുടങ്ങി. പുതുവര്‍ഷം മാറിയെങ്കിലും പ്രജകള്‍ എല്ലാവര്‍ഷവും മേടം ഒന്നിന് വിഷു ആഘോഷിച്ചുവരുന്നു.

പിന്നീട് അദ്ദേഹം തന്റെ രാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരമാക്കി മാറ്റി എന്നാണ് രേഖകള്‍. അതായത് ഇന്നത്തെ കൊടുങ്ങല്ലൂര്‍. പെരുമാളിന്റെ കുലദൈവമായിരുന്നു തൃക്കാക്കരയപ്പന്‍. പലഭരണ പരിഷ്‌കാരങ്ങളും നടപ്പാക്കിയ അദ്ദേഹം ഒരു ദിവസം മാത്രമായിരുന്ന ക്ഷേത്ര ഉത്സവത്തെ പത്തുദിവസമാക്കി ഉത്തരവിട്ടു. പത്താംദിവസമായ തിരുവോണനാളില്‍ അതായത് വാമനജയന്തി ദിവസം തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി ആയിരക്കണക്കിന് പ്രജകള്‍ എത്തിയിരുന്നു.

ഭക്തജനത്തിരക്ക് വളരെ അധികമായതിനാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമെ ഭഗവദ് ദര്‍ശനത്തിന് സാധിച്ചിരുന്നുള്ളു. ദൂരദേശത്ത് നിന്ന് വന്നവര്‍ പോലും നിരാശരായി മടങ്ങേണ്ടിവന്നു. ഇതില്‍ രാജാവും അസ്വസ്ഥനായിരുന്നു. പരിഹാരമായി അദ്ദേഹം ഒരു ഉത്തരവുകൂടി നല്‍കി.

”ഇനിമുതല്‍ തിരുവോണ നാളില്‍ ദൂരെനിന്നുള്ളവര്‍ ക്ഷേത്രത്തില്‍ വരണമെന്നില്ല. അവര്‍ക്ക് തൃക്കാക്കരയപ്പനെ അവരുടെ വീട്ടുമുറ്റത്തുതന്നെ ദര്‍ശിക്കാവുന്നതാണ്. മണ്ണുകൊണ്ട് പീഠം നിര്‍മ്മിച്ച്, മണ്ണുകൊണ്ടുതന്നെ തൃക്കാക്കരയപ്പന്റെ രൂപമുണ്ടാക്കി പീഠത്തില്‍ പ്രതിഷ്ഠ നടത്തി പൂജകള്‍ ചെയ്ത് ക്ഷേത്രത്തിലേത് എന്നപോലെ ആഘോഷങ്ങള്‍ നടത്താവുന്നതാണ്.

തൃക്കാക്കരയപ്പന്റെ പിറന്നാള്‍ ദിവസമായതുകൊണ്ട് ക്ഷേത്രത്തില്‍ സദ്യ ഒരുക്കുന്നതുപോലെ വീട്ടിലും സദ്യ ഒരുക്കി, കുരുത്തോല പന്തലിട്ട്, പച്ചത്തോരണങ്ങള്‍ ചാര്‍ത്തി വീട് അലങ്കരിക്കാം”

അന്നുമുതലാണ് വീടുകളില്‍ തിരുവോണം ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് കണക്കാക്കാം. അത്തം മുതല്‍ തിരുവോണം വരെ പത്തുനാള്‍ ചാണകം മെഴുകിയ മുറ്റത്ത് പൂക്കളം തീര്‍ത്ത് തിരുവോണ ദിവസം തൃക്കാക്കരയപ്പനെ പൂക്കളത്തില്‍ ഇരുത്തി അരിച്ചാന്ത് അണിഞ്ഞ്, സദ്യവട്ടങ്ങള്‍ ഒരുക്കി, പുതുവസ്ത്രങ്ങള്‍ ധരിച്ച്, പ്രജകള്‍ ഓണമാഘോഷിച്ചു തുടങ്ങി.

ഇന്നും മധ്യകേരളത്തില്‍ തൃക്കാക്കരയപ്പനെ മുറ്റത്തിരുത്തിയാണ് ഓണം ആഘോഷിക്കുന്നത്. കാല്‍നൂറ്റാണ്ട് മുമ്പുവരെ വീട്ടുമുറ്റത്ത് പന്തലുകളും തോരണങ്ങളും ഉണ്ടായിരുന്നു.

തിരുവോണനാളില്‍ പിറന്നതുകൊണ്ടാണ് വാമനമൂര്‍ത്തിയെ ”ഓണത്തപ്പന്‍” എന്നും വിളിക്കുന്നത്. തൃക്കാക്കരയപ്പന്‍ തന്നെയാണ് ഓണത്തപ്പന്‍ അതായത് സാക്ഷാല്‍ വാമനമൂര്‍ത്തി. ഒരിക്കലും മഹാബലിയല്ല.

മഹാബലിയെ ഓണവുമായി ബന്ധപ്പെടുത്തി സൃഷ്ടിച്ച കഥ കെട്ടുകഥ മാത്രമാണ്. കുടവയറുമായി ഓലക്കുടയും ചൂടി വരുന്നത് വാമനനാണ്. ആ വാമനന് തലയില്‍ ഒരു കിരീടം വെച്ചുകൊടുത്ത് ചിലര്‍ മഹാബലിയാക്കാന്‍ ശ്രമിച്ചതാണ് ചരിത്രത്തിലെ പിഴവ്.

മഹാബലി കേരളം ഭരിച്ചു എന്നുപറയുന്നതും അടിസ്ഥാനരഹിതമായ വാദമാണ്. എഡി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ ശ്രീമഹാഭാഗവതം കിളിപ്പാട്ടില്‍ അഷ്ടമസ്‌കന്ദം വാമനാവതാരം കഥാഭാഗത്ത് ഇങ്ങനെ പറയുന്നു.

”വിരിഞ്ച മുഖ്യാദികള്‍ വാഴ്‌ത്തും നേരം

ചിങ്ങമാസത്തില്‍ ശുക്ലപക്ഷ ദ്വാദശി തിഥൗ

വന്നൊരുമിച്ച വിഷ്ണ്വാര്‍ക്ഷാദി ജില്‍ക്കാലേദിനേ

ശോന്നതേ ദിനമദ്ധ്യേ പുരുഷോദയേ ശുഭേ”

”ബ്രഹ്മാവും മറ്റുദേവന്മാരും ഭഗവാനെ സ്തുതിക്കുന്ന സമയത്ത്, ചിങ്ങമാസത്തില്‍ ശുക്ലപക്ഷ ദ്വാദശിയും തിരുവോണ നക്ഷത്രവും ഒരുമിച്ച ശുഭമുഹൂര്‍ത്തത്തില്‍ മഹാവിഷ്ണു വാമനനായി അവതരിച്ചു.”

എഴുത്തച്ഛന്റെ ഈ വരികള്‍ ഒന്നുമാത്രം മതി തിരുവോണം വമാനജയന്തി ആണ് എന്നതിന് തെളിവായി. 1960 മുതലാണ് ഓണത്തെ സംബന്ധിച്ച കെട്ടുകഥകള്‍ കൂടുതലായി പ്രചിക്കപ്പെടാന്‍ തുടങ്ങിയത്. 1961 ല്‍ ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. അന്നുമുതല്‍ ദൈവസങ്കല്‍പത്തിനും ക്ഷേത്രആചാരങ്ങള്‍ക്കും എതിരായ ചില സങ്കല്‍പങ്ങള്‍ ഓണത്തെക്കുറിച്ച് പറഞ്ഞുപ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചു.

ഓണം കാര്‍ഷിക വിളവെടുപ്പിന്റെ ഉത്സവമാണ്, മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസമാണ്, തുടങ്ങിയ കെട്ടുകഥകള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങി. തിരുവോണം വാമനജയന്തിയാണെന്നോ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ക്ഷേത്ര ഉത്സവമായിരുന്നുവെന്നോ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവരായിരുന്നു ഇതിന്റെ പിന്നില്‍.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

Entertainment

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.