Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ഈ നാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 09:23 pm IST
inVicharam

കണക്കുബുക്ക് മറിച്ചു നോക്കി-കഴിഞ്ഞ ആഗസ്റ്റില്‍ അരി വാങ്ങിയത് 10 കിലോ 266 രൂപ. ഇന്നത് 375. പച്ചക്കറി കടയ്‌ക്കു പുറമേനിന്നു വില ചോദിച്ചിട്ടു തിരിച്ചുപോന്നു. വേണ്ട, വീട്ടില്‍ താളും തകരയുമുണ്ട്. നാളെയൊരു കല്യാണം-തിരുവനന്തപുരത്തു പോകണം, എന്തെങ്കിലും കൊടുക്കണം. ഒപ്പം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ കഴിഞ്ഞുകിടക്കുന്ന കാരണവരെ കാണണം. ആയകാലത്ത് ഒരു പാടു സഹായിച്ചയാളാണ്. വയ്യാതെ കിടക്കുമ്പോഴല്ലേ പ്രത്യുപകാരം ചെയ്യേണ്ടത്? അഞ്ചുലക്ഷം പലരോടും കടം മേടിച്ച് മെഡിക്കല്‍ അഡ്മിഷനുപോയ ഗോപാലന്‍ ചേട്ടന്റെ ചെക്കന്റെ കാര്യവും തിരക്കണം.

കയ്യില്‍ കാശില്ല. പെന്‍ഷന്‍ വന്നിട്ടില്ല. കെഎസ്ആര്‍ടിസി പെന്‍ഷണറാണേ. എടിഎമ്മില്‍ ബാലന്‍സ് എന്‍ക്വയറിയാണ് കുറെക്കാലമായി പണി. പെന്‍ഷന്‍ മുടങ്ങില്ലെന്നെഴുതിത്തന്നു വോട്ടു മേടിച്ചു ഭരണത്തില്‍ കയറിയവരാണ്. ചോദിച്ചാല്‍, ബിജെപിക്കാരനാണെങ്കില്‍ മറുചോദ്യം-നിങ്ങടെ മോദിയെന്താ താരത്തേ? അദ്ദേഹം എവിടെയോ പ്രസംഗിച്ചുവത്രേ, ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ അമ്പതിനായിരം വീതം ഇടുമെന്ന്! (കള്ളപ്പണത്തിന്റെ വലിയ കണക്ക്) എന്‍ഡിഎയുടെ പ്രകടന പത്രികയിലൊന്നും അതില്ല കെട്ടോ. അതെടുത്തിട്ടാണ് പെരുമാറുന്നത്! ആര്? മുടക്കില്ലെന്ന് പ്രകടനപത്രികയിലെഴുതിത്തന്നിട്ട് മുടക്കിപ്പറ്റിച്ച വല്യമന്തന്മാര്‍. പറഞ്ഞിട്ടെന്തു കാര്യം, ഓരോന്നായി ശരിയാക്കുകയല്ലേ? നാളത്തെ കാര്യമോര്‍ത്തിട്ടാണ് ഈയുള്ളവന്റെ ടെന്‍ഷന്‍.

റോഡുവക്കില്‍ സന്ധ്യാ സവാരിക്കിറങ്ങിയ മൊബൈല്‍ കുത്തികളായ അഞ്ചാറു ഫ്രീക്കന്മാര്‍ ബൈക്കും ചാരി നില്‍ക്കുന്നുണ്ട്. തര്‍ക്കമാണ്- എടാ, പള്‍സര്‍ സുനിക്ക് മീശ കിളുര്‍ക്കാത്തതാണോ അതോ ഡെയ്‌ലി ഷേവാണോ? ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സമസ്യ-ചാനലിലെ അന്തിച്ചര്‍ച്ചപോലെ ഫ്രീക്കന്മാരുടെ ബഹളം രൂക്ഷമാവുന്നു. ഓണപ്പരീക്ഷയൊന്നും അതുങ്ങള്‍ക്കൊരു വിഷയമല്ല. ശരിയല്ലേ, ഈ ഓണക്കാലത്തും ഉത്തരം കിട്ടാത്ത പ്രഹേളികയായി തുടരുകയല്ലേ പള്‍സര്‍ സുനിയുടെ മീശ.

നിരത്തിനിരുവശവും വീടുകളിലൊക്കെ ഉച്ചത്തില്‍ ടിവി തുറന്നുവച്ചിരിക്കുന്നു. വിഷയത്തിന്റെ അഗാധതയിലേക്കിറങ്ങിയുള്ള ആങ്കര്‍മാരുടെ കടുകടുപ്പന്‍ ചോദ്യങ്ങള്‍..”അങ്ങനെയായിരുന്നെങ്കില്‍ ഇങ്ങനെയായിരുന്നേനെ”യെന്ന് പാനലിസ്റ്റ് സര്‍വ്വജ്ഞന്മാര്‍! ആകാശത്തേക്ക് വെടിവച്ചാല്‍ ഉണ്ട താഴോട്ടുവീഴുമെന്ന് ബുദ്ധിജീവികളുടെ വിലയിരുത്തല്‍! മീശ കിളുര്‍ക്കാറായിട്ടില്ലെന്ന് സഹസിനിമാക്കാര്‍. അല്ല, വകുപ്പ് 12 ഉം 13 ഉം 14 ഉം അനുസരിച്ച് ജയിലില്‍ ഷേവിങ് സെറ്റ് ഉപയോഗിക്കാമെന്ന് ക്രിമിനില്‍ നിയമമുദ്ധരിച്ച് വക്കീലന്മാര്‍…എത്രയും പെട്ടെന്ന് വീട്ടിലെത്തിയാല്‍ മതിയായിരുന്നു, അരിയുടെ ഭാരമറിഞ്ഞില്ല, ആകാംക്ഷകൊണ്ട് എന്റെ കാലുകള്‍ക്ക് വേഗത കൂടി… ചര്‍ച്ച തീര്‍ന്നാലോ?

ഇടവഴിചാടി വീട്ടിലെത്തി. ഭാഗ്യം, ഭാര്യ ടിവി വെച്ചിട്ടുണ്ട്. ഉമ്മറത്തിരുന്ന സന്ധ്യാദീപം കരിന്തിരി കത്താന്‍ തുടങ്ങിയത് അവളറിഞ്ഞിട്ടില്ല. ഞാന്‍ കയറിച്ചെല്ലുന്നതുപോലും! ടിവിയില്‍ പള്‍സര്‍ സുനി കത്തി നില്‍ക്കുന്നു. ആഴത്തിലിറങ്ങിയുള്ള (തെരഞ്ഞെടുപ്പ് കാലത്ത് നികേഷ് കുമാര്‍ കിണറ്റിലിറങ്ങിയതുപോലെയല്ല) ആങ്കര്‍മാരുടെ ഗര്‍ജ്ജനങ്ങളും അതിഗംഭീരമായ പാനലിസ്റ്റ് വിശകലനങ്ങളും….! അരിസഞ്ചി തറയിലേക്കിട്ടു, ദെ കെടക്കണു. കൂട്ടാനില്ലെങ്കില്‍ ചോറ് വെറുതെ വാരിത്തിന്നാം. നാളെ കല്യാണത്തിനു പോയില്ലെങ്കിലെന്താ? പെന്‍ഷന്‍ പോനാല്‍ പോകട്ടും പോടാ…. കാരണവര്‍ ചത്താല്‍ ശവമടക്കിനു പോകാം. പോരേ? മെഡിക്കല്‍പ്പയ്യന് അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ എനിക്കെന്തു ചേതം? ഇപ്പോള്‍ പള്‍സര്‍ സുനിയുടെ മീശയാണ് എന്റെ പ്രശ്‌നം. ടിവിയുടെ മുന്‍പിലിരുന്നപ്പോള്‍ എല്ലാം മറന്നു, എന്തൊരാശ്വാസം!

-പിണറായി സത്യപ്രതിജ്ഞ ചെയ്തത് നല്ല സമയത്താണ്….

-പള്‍സര്‍ സുനിയാണ് ഈ വീടിന്റെ ഐശ്വര്യം!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

Varadyam

വേദം തെളിച്ച വഴികളിലൂടെ

Kerala

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

Vicharam

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

India

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.