കണ്ണൂര്‍: എബിവിപി കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നഗരത്തിലെ പാതയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഉച്ചഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. ഇന്നലെ നടന്ന പരിപാടിക്ക് എബിവിപി യൂണിറ്റ് പ്രസിഡണ്ട് മിഥുന്‍, സെക്രട്ടറി പ്രണവ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ നഗരത്തിലെ തെരുവോരങ്ങളിള്‍ കഴിയുന്ന നൂറോളം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്.
















