കണ്ണൂര്‍: കടമ്പൂര് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പാളിനെ അന്യായമായി സസ്പെന്റ് ചെയ്ത മാനേജരുടെ നടപടിയില്‍ കെഎസ്ടിഎ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സ്കൂള്‍ മാനേജര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അനധികൃതമായി പണം പിരിക്കുന്നതുള്‍പ്പെടെയുള്ള നിയമവിരുദ്ധവും അന്യായവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതാണ് നടപടിക്ക് കാരണം. ഈ അധ്യയനവര്‍ഷം ഹയര്‍സെക്കണ്ടറി ക്ലാസ്സുകള്‍ തുടങ്ങിയതുമുതല്‍ സ്കൂളിലെ വൈദ്യുതി, വെള്ളം, സ്കൂള്‍ ബസ്യാത്രാസൗകര്യം എന്നിവ നിഷേധിച്ചതിലും ആവശ്യമായ അധ്യാപകരില്ലാത്തതിലും രക്ഷിതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിലാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിന്നും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ തിരിച്ചുവിടാനാണ് സസ്പെന്‍ഷനിലൂടെ മാനേജര്‍ ശ്രമിക്കുന്നത്. സസ്പെന്ഷന് പിന്‍വലിച്ച് പ്രിന്സിപ്പാളെ തിരിച്ചെടുക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കെഎസ്ടിഎ അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.കെ.പ്രകാശന്, എ.കെ.ബീന, പി.സി.ഗംഗാധരന്, വി.പി.മോഹനന്, എന്‍.ടി.സുധീന്ദ്രന്‍, പി.വി.പ്രദീപന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: