കണ്ണൂര്‍: ജില്ലയില്‍ ഇ ഗവേണന്‍സ് പ്രവര്‍ത്തനം മികച്ച രീതിയില്‍ നടപ്പാക്കിയ ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ ചേമ്പറില്‍ നടന്ന ഇ ഗവേണ്‍സ് സൊസൈറ്റി ജനറല്‍ ബോഡി മീറ്റിംഗില്‍ അനുമോദന പത്രം നല്‍കി. എഡിഎം ഇ.മുഹമ്മദ് യൂസഫ്, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥന്‍, ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം മിഥുന്‍ കൃഷ്ണ, ഐ.ടി സെല്‍ ജില്ലാ കോര്‍ഡിേേനറ്റര്‍ മുഹമ്മദ് ഷരീഫ്, കണ്ണൂര്‍ തഹസില്‍ദാര്‍ ഇ.സജീവന്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ എം.മുരളി, തലശ്ശേരി തഹസില്‍ദാര്‍ രഞ്ജിത്ത് വി, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍, മുന്‍ പാപ്പിനിശ്ശേരി വില്ലേജ് ഓഫീസര്‍ എ.രാജീവന്‍ എന്നിവര്‍ക്ക് യോഗത്തില്‍ കലക്ടര്‍ അനുമോദനപത്രം കൈമാറി. ചടങ്ങില്‍ അസി കലക്ടര്‍ ആസിഫ് കെ.യൂസഫ്, ഫിനാന്‍സ് ഓഫീസര്‍ നാരായണന്‍ എന്നിവരും സംബന്ധിച്ചു.
പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാകലക്ടര്‍ നടപ്പാക്കിയ പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി ജൂലൈ മാസത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്.
















