കണ്ണൂര്‍: ഓണം-ബക്രീദിനോടമനുബന്ധിച്ച് കണ്‍സ്യൂമര്‍ ഫെഡ് സഹകരണ ബാങ്ക്-സൊസൈറ്റി വഴി നടത്തുന്ന ചന്തകളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പ്രാഥമിക സംഘങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന 3500 ഓണച്ചന്തകളിലൂടെ 200 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തും. ജനവിശ്വാസം ആര്‍ജ്ജിച്ചുകഴിഞ്ഞ സഹകരണ മേഖലയിലേക്ക് യുവതലമുറയെക്കൂടി ആകര്‍ഷിക്കേണ്ടതുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ചൊവ്വ കോപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.പ്രേമരാജന്‍, കെ.കെ.സുരേഷ്, എം.പി. അനില്‍കുമാര്‍, ഇ.രാജേന്ദ്രന്‍, വി.കെ.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
തോട്ടട-അയ്യാരത്ത് റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് അഭിവൃദ്ധിപ്പെടുത്തുന്ന തോട്ടട-അയ്യാരത്ത് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് തെരുമണ്ഡപത്തിന് സമീപം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍മാരായ എം.പി.മുഹമ്മദലി, കെ.ഭാരതി, സുമ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















