ശ്രീകണ്ഠപുരം: ചെമ്പേരി പോസ്റ്റ് ഓഫീസിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കുടിയാന്‍മല പോലീസ് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഹിളാ പ്രധാന്‍ ഏജന്റ് മോളിബെന്നി, ഭര്‍ത്താവ് ബെന്നി എന്നിവരുടെ പേരിലാണ് കേസ്. പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് അക്കൗണ്ടില്‍ നിന്നും നിരവധി പേരുടെ ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
















