ന്യൂദൽഹി: ഗുർമീതിന്റെ അനുയായികളിൽ നുഴഞ്ഞു കയറിയ അക്രമികളാണ് കലാപത്തിന് കാരണക്കാരെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. അക്രമികൾ കരുതികൂട്ടി നിയമം ലഘിക്കുകയും സമാധാന അന്തരീക്ഷം തകർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സിബിഐ കോടതി വിധി പറയുന്ന ദിവസം ഗുർമീതിന്റെ അനുയായികളുടെ ഇടയിലേക്ക് കുറെയധികം അക്രമികൾ നുഴഞ്ഞ് കയറുകയും അവർ സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നതിൽ സംശയമില്ല, നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല, നിയമത്തിനു മുകളിൽ ആരും തന്നെ വരുന്നില്ല- ഖട്ടർ പറഞ്ഞു.
അതേ സമയം കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചു. രാവിലെ ഗുര്‍മീതിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിക്കുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ സൈന്യം പൂട്ടിക്കുകയും ചെയ്തിരുന്നു.
















