കണ്ണൂര്‍: റിട്ട. ജോയിന്റ് രജിസ്ട്രാര്‍ വി.രാജന്‍ രചിച്ച നമ്മുക്കും ഉത്തമ സഹകാരിയാകാം എന്ന പുസ്തകത്തിന്റെ പ്രകാശനം 28ന് നടക്കും. കാലത്ത് പത്തിന് ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എ.രാജീവന്‍, എം.കരുണാകരന്‍, വത്സന്‍ അഞ്ചാം പീടിക എന്നിവര്‍ പങ്കെടുത്തു.
















