മഥുര: ബാരിക്കേഡ് വാഹനത്തിനു മുകളില്‍ വീണതിന് പോലീസുകാര്‍ ടോള്‍ഗേറ്റ് ജീവനക്കാരനെ മര്‍ദ്ദിച്ച് പണം അപഹരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ആഗ്ര- ദല്‍ഹി പാതയില്‍ ചൊവ്വാഴ്‌ച്ച 10.45നാണ് സംഭവം.
മഥുര റിഫൈനറി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിധിന്‍ കുമാര്‍ മാഹ്‌വാന്‍ ടോള്‍പ്ലാസ കടക്കുന്നതിനിടെ വിഐപി ഗ്യാലറിയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് പെട്ടെന്ന് പോലീസ് വാഹനത്തിനു മുകളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഫരാഹ്, റിഫൈനറി പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സ്ഥലത്തെത്തിയ പോലീസ് കുമാറിന്റെ നേതൃത്വത്തില്‍ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്ലാസയില്‍ സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ക്യാമറയില്‍ പതിഞ്ഞത്. ആളൊഴിഞ്ഞ ടോള്‍ബൂത്തില്‍ കയറി രണ്ട് പോലീസുകാര്‍ പൈസ മോഷ്ടിക്കുന്നതും വീ ഡിയോയില്‍ കാണാം.
പണം മോഷ്ടിക്കുന്നതായി സിസിടിവിയില്‍ നിന്ന് തിരിച്ചറിഞ്ഞ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ച് മഥുര എസ്എസ്പി അന്വേഷണമാരംഭിച്ചതായി ആഗ്ര മേഖല എഡിജിപി അജയ് ആനന്ദ് പറഞ്ഞു
പോലീസിന് നേരെ കല്ലെറിഞ്ഞതിനും അപമര്യാദയായി പെരുമാറിയതിനും ടോള്‍ പ്ലാസ മാനേജര്‍ക്കും മറ്റ് 24 പേര്‍ക്കെതിരെയും റിഫൈനറി പോലീസ് കേസ് എടുത്തു.
















