ന്യൂദല്‍ഹി: ഇന്ത്യയില്‍ പന്നിപ്പനി മരണം ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ടു മാസത്തിനിടെ രാജ്യത്ത് 1094 പേര്‍ പന്നിപ്പനി ബാധിച്ചു മരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നാഴ്ചകളില്‍ മാത്രം 342 പേര്‍ മരിച്ചു.
മഹാരാഷ്‌ട്രയിലും ഗുജറാത്തിലുമാണ് പന്നിപ്പനി മരണങ്ങളുണ്ടായകത്. ഏറ്റവുമധികം ജീവനെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഹാരാഷ്‌ട്രയില്‍ 437 പേരും ഗുജറാത്തില്‍ 269 പേരും പന്നിപ്പനിയെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങി.
ഈ വര്‍ഷം ആഗസ്ത് വരെ 22186 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2016 നെ അപേക്ഷിച്ച് വലിയ തോതിലുള്ള വര്‍ധനവാണിത്. കേരളം, രാജസ്ഥാന്‍, ദല്‍ഹി സംസ്ഥാനങ്ങളും മരണസംഖ്യയില്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
കേരളത്തില്‍ 73 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മധ്യവയസ്‌കര്‍, പ്രമേഹം, ആസ്മ, കാന്‍സര്‍ രോഗികള്‍ എന്നിവരാണ് പന്നിപ്പനി ബാധിച്ച് മരണപ്പെടുന്നത്.
പനി, തൊണ്ടവേദന, തലവേദന, ചുമ, ഛര്‍ദി എന്നീ ലക്ഷണങ്ങളോടെയെത്തുന്ന പന്നിപ്പനിയെ 2009-ലാണ് ലോകാരോഗ്യ സംഘടന മഹാരോഗമായി പ്രഖ്യാപിച്ചത്.
















