Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ മതഭ്രാന്തന്മാരെ കരുതിയിരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 08:40 pm IST
inVicharam

ഇസ്ലാം തീവ്രവാദികളുടെ പ്രവര്‍ത്തനം കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുകയാണ്. കാല്‍നൂറ്റാണ്ടിനുമുന്‍പ് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കിയവരുടെ പിന്‍മുറക്കാരാണ് ഇതിന് പിന്നില്ലെന്ന് വ്യക്തം. നിരോധിത സംഘടനയായ ‘സിമി’ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടാണ് കേരളത്തെ കലുഷിതമാക്കാന്‍ മുന്നിട്ടിറങ്ങുന്നത്. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണയും പ്രോത്സാഹനവും ഇതിനുണ്ടെന്ന് മാത്രമല്ല, ‘സിമി’യിലൂടെ പൊതുരംഗത്തു വന്നവരില്‍ പലരും ഇടതു-വലത് മുന്നണികളുടെ നേതൃസ്ഥാനത്തുവരെ എത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഭീകരതയെ തള്ളിപ്പറയാനോ ഒറ്റപ്പെടുത്താനോ തയ്യാറാകുന്നില്ല. മുസ്ലിം ജനവിഭാഗങ്ങളില്‍ വര്‍ഗീയത കുത്തിവച്ച് കലാപത്തിന് ശ്രമിച്ച മദനിയേയും അയാളുടെ പാര്‍ട്ടിയായ പിഡിപിയേയും കൂട്ടുപിടിക്കാന്‍ മടിയില്ലാത്തവരാണ് ഇരുമുന്നണികളും. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജയിലിലായ മദനിക്കുവേണ്ടി നിയമസഭയില്‍വരെ പ്രമേയം അവതരിപ്പിക്കുകവഴി ഭീകന്മാര്‍ക്കൊപ്പമാണെന്ന് തെളിയിക്കുകയും ചെയ്തു. ആ പ്രോത്സാഹനമാണ് ഭീകരര്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറാന്‍ കാരണം. ഹൈന്ദവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ദേവീദേവന്മാരെ പരിഹസിച്ചും ഇസ്ലാമിനെ പുകഴ്‌ത്തുകയും, ലഘുലേഖയിറക്കി മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിലേക്കുവരെ കാര്യങ്ങളെത്തി.

കണ്ണൂരിലും കോഴിക്കോട്ടും കാസര്‍കോഡുമെല്ലാം ഇമ്മാതിരി പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന്റെ വാര്‍ത്തകളാണ് പുറത്തുവന്നത്. പറവൂരില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഏതാനുംപേര്‍ പിടിയിലായത് ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ്. മതസ്പര്‍ധ പരത്തുന്ന ലഘുലേഖകള്‍ പറവൂരിലെ വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ ചെന്ന് വിതരണം ചെയ്യുന്നതിനിടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ലഘുലേഖകളും പ്രദേശത്തെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള റൂട്ട് മാപ്പും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. മതപരിവര്‍ത്തനത്തിനു പ്രലോഭിപ്പിക്കുക, ഹിന്ദു ദൈവങ്ങളേയും മറ്റും അധിക്ഷേപിക്കുക, തങ്ങളുടെ മതത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് പറയുന്നു. പറവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തെങ്കിലും കേസ് തേച്ചുമാച്ച് കളയുമെന്ന കാര്യത്തില്‍ സംശയമില്ല. മദനിക്കെതിരായ 22ഓളം കേസുകള്‍ ഒഴിവാക്കികൊടുത്ത സംസ്ഥാനമാണ് കേരളമെന്നത് മറന്നുകൂടാ.

കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയതിന് മുന്‍ പോലീസ് മേധാവിക്കെതിരെ കേസ്സെടുത്ത ഇടതുമുന്നണി സര്‍ക്കാര്‍ വര്‍ഗീയ പ്രചാരണം നടത്തുന്ന സ്ഥാപനം പരിശോധിക്കാന്‍പോലും തയ്യാറായിട്ടില്ല. പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമെല്ലാം കേരളത്തില്‍ മതപരിവര്‍ത്തനം വ്യാപകമാണ്. ‘ലൗജിഹാദ്’ എന്ന് നെറ്റിചുളിച്ചവര്‍ ഇപ്പോള്‍ അത് സമ്മതിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. അഖിലയുടെ മതംമാറ്റം സംബന്ധിച്ചുള്ള അന്വേഷണം സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം എന്‍ഐഎ ഏറ്റെടുത്തശേഷം കൂടുതല്‍ വിവരങ്ങള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

മതപരിവര്‍ത്തന കേസുകളുടെ അന്വേഷണം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ‘സത്യസരണി’യിലേക്ക് നീളുകയാണ്. അഖിലയുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വിലയിരുത്തല്‍. അഖിലയെപ്പോലെ നിരവധി പേരെ ‘സത്യസരണി’യില്‍ മതംമാറ്റിയതായി ഇതിനകം വ്യക്തമായിട്ടുണ്ട്. ഇങ്ങനെ മതംമാറിയവരുടെ ബന്ധുക്കള്‍ തന്നെ പലതവണ സത്യസരണിക്കെതിരെ ആരോപണമുന്നയിച്ചിരുന്നെങ്കിലും ഒരന്വേഷണവും നടത്തിയില്ല. പെണ്‍കുട്ടികളെ മാത്രമല്ല ചെറുപ്പക്കാരെയും ‘സത്യസരണി’യിലും പൊന്നാനിയിലുമെത്തിച്ച് മതംമാറ്റിയതിന് ഒരുപാട് തെളിവുകളുണ്ട്.

മലപ്പുറം വഴിക്കടവ് മത്തളപ്പാറ കൊരണിയില്‍ വീട്ടില്‍ നാരായണന്റെ മകന്‍ ശ്രീകാന്ത് 2016ല്‍ ‘സത്യസരണി’ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നിരുന്നു. മുസ്ലിം പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാളെ 2015ല്‍ ബലമായി പിടിച്ചുകൊണ്ടുപോയി ‘സത്യസരണി’യില്‍ താമസിപ്പിച്ച് മതംമാറ്റി ഷാഫിയെന്ന പേരു നല്‍കി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ശ്രീകാന്തിനെ കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതം മാറിയതെന്നാണ് അന്ന് കോടതിയില്‍ ശ്രീകാന്ത് മൊഴി നല്‍കിയത്. ഇത് വധഭീഷണിയില്‍ ഭയന്നാണെന്നും തനിക്ക് ഹിന്ദുവായി ജീവിക്കണമെന്നും ആവശ്യപ്പെട്ട് 2016 ജൂലൈയില്‍ ശ്രീകാന്ത് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിരുന്നു.

കേരളത്തില്‍നിന്ന് 21 പേര്‍ മതംമാറി ഇസ്ലാമിക സംഘടനയായ ഐഎസില്‍ ചേര്‍ന്ന വാര്‍ത്തകളിലും ‘സത്യസരണി’യുടെ പേര് സജീവമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 17 മെഡിക്കല്‍, എഞ്ചിനീയറിങ്, നഴ്‌സിങ് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ ഏതാനും ചിലരുടെ വിവരങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഇത്തരം മതംമാറ്റങ്ങളും വര്‍ഗീയ പ്രചാരണങ്ങളും സാമൂഹ്യവിപത്താണ്. അതിലേര്‍പ്പെടുന്നവരെ വിശേഷിപ്പിക്കേണ്ടത് കശ്മലന്മാരെന്നു തന്നെയാണ്. മതത്തിന്റെ പേരിലായാലും സങ്കുചിത വോട്ടുതാല്‍പര്യത്തിനായാലും ഇക്കൂട്ടരെ പ്രോത്സാഹിപ്പിച്ചുകൂടാ. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മുസ്ലിം സമുദായത്തിലെ നല്ലവരായ ബഹുഭൂരിപക്ഷവും ഇക്കൂട്ടരെ ഒറ്റപ്പെടുത്തുകതന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

പുതിയ വാര്‍ത്തകള്‍

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.