Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തട്ടത്തിന്‍ മറയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 10:05 pm IST
in Vicharam

ഹൈക്കോടതിയില്‍ എന്റെയൊരു സുഹൃത്തുണ്ട്. അദ്ദേഹം പറയാറുണ്ട്, അവിടെ വീഴുന്ന മാതാപിതാക്കളുടെ കണ്ണീരിനെക്കുറിച്ച്. കാന്‍സര്‍ വാര്‍ഡില്‍ മകനുവേണ്ടി വ്യര്‍ത്ഥമായി കാത്തിരുന്ന എനിക്ക്, കോടതി വരാന്തയില്‍ സ്വന്തം മകള്‍ക്കുവേണ്ടി കാത്തുനില്‍ക്കുന്ന മാതാപിതാക്കളുടെ ദുഃഖം മനസ്സിലാവും.

പത്തിരുപതു വര്‍ഷക്കാലം ഹൃദയത്തോട് ചേര്‍ത്തോമനിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിട്ട്, ഒടുവിലൊരു സുപ്രഭാതത്തില്‍, അക്കാലമത്രയും മുലപ്പാല്‍ നുകര്‍ന്ന പെറ്റമ്മയുടെ മാറിടത്തില്‍ ചവിട്ടിത്തള്ളി കുടുംബബന്ധങ്ങളുടെ പൊക്കിള്‍ക്കൊടി മുറിച്ച് ഇന്നലെക്കണ്ടവന്റെ തോളില്‍ച്ചാഞ്ഞിറങ്ങിപ്പോകുമ്പോള്‍, തങ്ങള്‍ ആരുമല്ലാതായിത്തീരുന്ന നിസ്സഹായത തിരിച്ചറിയുന്ന അച്ഛനമ്മമാരുടെ ദുഃഖം ഒരൊറ്റ പെണ്‍കുട്ടിയുടെ മാത്രം അച്ഛനായ എനിക്ക് ഉള്‍ക്കൊള്ളാനാവും.

മകള്‍ ഡോക്ടറായിക്കാണാന്‍ മോഹം. ലോണെടുത്താണു പഠിപ്പിച്ചത്. അവളുടെ കുഞ്ഞിന് വൈക്കത്തപ്പന്റെ തിരുനടയില്‍ മടിയിലിരുത്തി ചൊറുകൊടുക്കാന്‍ മോഹം- ഏതൊരമ്മയുടെയും അച്ഛന്റെയും സ്വപ്‌നമാണ്, കുടുംബബന്ധങ്ങളുടെ ഊഷ്മളതയില്‍ വളര്‍ന്ന നമ്മുടെ സംസ്‌കാരത്തില്‍. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മളെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ഇത്തരം സ്വപ്‌നങ്ങളാണ്.

പക്ഷേ എത്രപെട്ടന്നാണാ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. പഠനം പാതിവഴിയിലുപേക്ഷിച്ച്, വിശ്വാസത്തിന്റെ മുഖം തട്ടമിട്ടുമറച്ച്, ഇന്നലെവരെ താന്‍ നെഞ്ചിലടുക്കിച്ചേര്‍ത്തുകൊണ്ടു നടന്നപ്പോള്‍ ‘അമ്മേ’ എന്നും ‘മോളേ’ എന്നും മുഴുവന്‍ വിളിക്കാത്ത പുന്നാരമകള്‍, ആരെന്നുപോലുമറിയാത്ത ഒരു തട്ടക്കാരിയുടെ നെഞ്ചൊട്ടി, അവര്‍ക്കുവേണ്ടി സ്വന്തം രക്തത്തെ, പെറ്റമ്മയെ ശത്രുപക്ഷത്തുനിര്‍ത്തി വിചാരണ ചെയ്യുക…!

ഇന്നലെക്കണ്ടവനൊപ്പം ഇറങ്ങിപ്പോകുമ്പോള്‍ വൈക്കത്തപ്പനെപ്പോലുമുള്‍ക്കാനാവാത്തവിധം അവളുടെ മനസ്സില്‍ അസഹിഷ്ണുതയുടെ വിഷം നിറച്ചത് ഏതൊരു ദൈവമാണോ ആ ദൈവത്തെ ഭയപ്പെടണം…ആ അസഹിഷ്ണുതയെയാണല്ലോ ‘അവാര്‍ഡ് വാപ്പസി’കള്‍ സഹിഷ്ണുതയായി കൊണ്ടാടിയത്!

കുടുംബത്തിന്റെ ഹൃദയവേദന ആരും കാണുന്നില്ല! മാധ്യമങ്ങളില്‍ മുഖം മിനുക്കി വന്നിരുന്ന് ഭരണഘടനയുടെ തലനാരിഴ കീറി ചപ്ലാച്ചിയടിക്കുന്ന, കുടുംബമെന്തെന്നറിയാത്ത അഴിഞ്ഞുലഞ്ഞ സംസ്‌കാരത്തിന്റെ സന്തതികളായ പുരോഗമന മതേതരന്മാര്‍ വിഷം പുരട്ടിയ നാവുകൊണ്ട് മുറിവേല്‍പ്പിക്കുന്നത് അവളുടെ അമ്മയെ മാത്രമല്ല, സ്വന്തം മാതൃത്വത്തെക്കൂടിയാണെന്ന് തിരിച്ചറിയണം.

പഠിക്കാന്‍ ലോണെടുക്കേണ്ടിവന്ന അച്ഛന്റെ മകള്‍ പഠിത്തം നിര്‍ത്തി മതംമാറി തട്ടമിട്ടതോടെ അവള്‍ക്കുവേണ്ടി വാദിക്കാന്‍ ഹൈക്കോടതിയിലെത്തിയതു ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സുപ്രീംകോടതി വക്കീലന്മാര്‍! ആരാണീ പണം മുടക്കുന്നത്. ആരാണവളെ ഏറ്റെടുത്തത്? എന്താണവരുടെ ലക്ഷ്യം? നേട്ടം?

കശ്മീരില്‍ കാശുകൊടുത്തു കല്ലെറിയിക്കുന്നതുപോലെ ഇവളുടെ തട്ടത്തിന്‍ മറയത്തുനിന്ന് കളിക്കുന്നതാര്? കേവലം മതംമാറ്റത്തിന്റെയോ പ്രണയത്തിന്റെയോ പ്രശ്‌നമല്ലിത്, ദേശസുരക്ഷയുടെ പ്രശ്‌നമാണ്. കാരണം പട്ടാളക്കാര്‍ പിടിച്ച കല്ലേറുകാരന്റെ മനുഷ്യാവകാശത്തിനുവേണ്ടി വാദിച്ച അതേ പാനലാണ് ഇവര്‍ക്കുവേണ്ടി ഓരിയിടുന്നത്.

അനുബന്ധം: ‘വൈക്കത്തപ്പ’നെ അവള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. അയ്യപ്പസ്വാമിയുടെ തന്ത്രികുടുംബത്തില്‍ നിന്നൊരാള്‍ അവിടെപ്പോയത് വൈക്കത്തപ്പനെക്കുറിച്ചുള്ള തെറ്റിദ്ധാരണ തിരുത്താനുള്ള കൗണ്‍സിലിങ്ങിനാണെങ്കില്‍ (കൗതുകത്തിനോ പബ്ലിസിറ്റിക്കോ മാര്‍ക്കറ്റിങ്ങിനോ ചാരപ്പണിക്കോ അല്ലെങ്കില്‍) ഞാനതിനെ അനുകൂലിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.