തിരുവനന്തപുരം: സഹോദരിമാരെ അപമാനിക്കുകയും ദൃശ്യങ്ങള്‍സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ആഗസ്റ്റ്15-ന് വര്‍ക്കല പാപനാശത്ത് റസ്റ്റോറന്റില്‍ വച്ചായിരുന്നു സംഭവം നടന്നത്.
അഞ്ച് യുവാക്കളടങ്ങിയ സംഘം റസ്റ്റോറന്റില്‍ കടന്നുകയറി യുവതികളുടെ ഫോട്ടോയും വീഡിയോയും എടുത്തശേഷം ഇവ ഫേസ്ബുക്കിലിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവരെആക്രമിക്കുകയായിരുന്നു. മൂത്തയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഹെലിപ്പാഡിലെ കൊക്കയിലേക്ക്വലിച്ചെറിഞ്ഞു.
തുടര്‍ന്ന്, സാരി വലിച്ചു കീറുകയും മാല പൊട്ടിച്ചെറിയുകയും ചെയ്തു. ഇളയസഹോദരിയുടെ മൊബൈല്‍ ഫോണ്‍ തറയിലെറിഞ്ഞ് നശിപ്പിച്ച ശേഷം ദേഹോപദ്രവം ഏല്പിച്ചു.
റസ്റ്റോറന്റിലെ ജീവനക്കാരുടെ മുമ്പില്‍ വച്ചായിരുന്നു അക്രമി സംഘത്തിന്റെ വിളയാട്ടം. അപമാനത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ആ മാദ്ധ്യമ വാര്‍ത്തയെ തുടര്‍ന്ന് കമ്മിഷന്‍ സ്വമേധയാ കേസെടു ക്കുകയായിരുന്നു.
പ്രതികള്‍ക്ക് നിയമപര മായ ശിക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വര്‍ക്കല പോലീസിന് നിര്‍ദേശം നല്‍കി.
















