മുംബയ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ അഭിമാന താരമാണ് മിതാലി രാജ്. കളിക്കളത്തിലെ മികച്ച പ്രകടനത്തിനൊപ്പം ശക്തമായ നിലപാടും മിതാലി രാജിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥയാക്കുന്നു. ട്വിറ്ററില്‍ കഴിഞ്ഞ ദിവസം മിതാലി പോസ്റ്റ് ചെയ്ത ഫോട്ടോയെ പരിഹസിച്ച അരാധകന് താരം നല്‍കിയ മറുപടിയാണ് വീണ്ടും വൈറലായിരിക്കുന്നത്.
കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ ഉദ്ഘാടനച്ചടങ്ങിന് എത്തിയ മിതാലി സഹതാരങ്ങളായ വേദാ കൃഷ്ണമൂര്‍ത്തിക്കും മുന്‍താരം മമതാ മാബെന്നുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് മിതാലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മിതാലി അണിഞ്ഞ വസ്ത്രത്തിലെ വിയര്‍പ്പ് ചിത്രത്തില്‍ വ്യക്തമായി കാണാമായിരുന്നു. ചിത്രം കണ്ട ആഷീം ദസ് ചൗധരി എന്നയാളാണ് മിതാലിയുടെ വിയര്‍പ്പിനെ പരിഹസിച്ച് കമന്റിട്ടത്. എന്നാല്‍ വായടപ്പിക്കുന്ന മറുപടിയാണ് മിതാലി നല്‍കിയത്.
മൈതാനത്ത് ഞാനൊഴുക്കിയ വിയര്‍പ്പിന്റെ ഫലമായാണ് ഞാനിന്ന് ഇവിടെ എത്തിനില്‍ക്കുന്നത്. എന്നായിരുന്നു മിതാലിയുടെ മറുപടി. മിതാലിയുടെ മറുപടിക്ക് നിമിഷനേരം കൊണ്ട് തന്നെ 5000ത്തില്‍ അധികം കമന്റും 1000ല്‍ കൂടുതല്‍ റിട്വീറ്റുമാണ് ലഭിച്ചിരിക്കുന്നത്.
















