Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 6, 2026, 06:47 am IST
inSamskriti
ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

തെക്കന്‍ സമുദ്രത്തിലെ ഒരു ദ്വീപില്‍ സ്ഥിതിചെയ്യുന്ന ലങ്കാനഗരം, രത്‌നങ്ങള്‍കൊണ്ട് അലങ്കരിച്ച കെട്ടിടങ്ങള്‍, തഴച്ചുവളരുന്ന പൂന്തോട്ടങ്ങള്‍, ഊര്‍ജ്ജസ്വലരായ വന്യജീവികള്‍ എന്നിവയാല്‍ തിളങ്ങിവിളങ്ങിനിന്നു. ഉയര്‍ന്ന മതില്‍ക്കെട്ടും മുതലകള്‍ നിറഞ്ഞ കിടങ്ങും കൊണ്ടു ചുറ്റപ്പെട്ട ലങ്ക, ഹനുമാന് അപ്രാപ്യമായി തോന്നി. ശ്രീനാരായണനെ ധ്യാനിച്ച്, ഹനുമാന്‍ കടുകിന്റെ വലിപ്പത്തിലേക്ക് തന്റെ ദേഹത്തെ സ്വയം ചുരുക്കി, കോട്ടയ്‌ക്ക് ചുറ്റും എര്‍പ്പെടുത്തിയിട്ടുള്ള അനേകം പ്രതിരോധങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി നഗരകവാടത്തിലെത്തി. നഗരകവാടത്തില്‍, ലങ്കാലക്ഷ്മി എന്ന കാവല്‍ദേവത, അവനെ ചോദ്യം ചെയ്തു. ശക്തമായ ഒരു പ്രഹരംകൊണ്ട് ഹനുമാന്‍ അവളെ വിറപ്പിച്ചുകളഞ്ഞു. അപ്പോഴവള്‍ പണ്ട് കേട്ടിട്ടുള്ള ബ്രഹ്‌മാവിന്റെ പ്രവചനം ഓര്‍ത്ത് ഹനുമാന് വഴിമാറിക്കൊടുത്തു.

സീതയിരിക്കുന്ന സ്ഥാനം അശോകവനത്തിലെ ഒരു ശിംശപാവൃക്ഷത്തിന് കീഴിലാണെന്നും, അവിടം രാക്ഷസസ്ത്രീകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും അവള്‍ വെളിപ്പെടുത്തി. ലങ്കാലക്ഷ്മി പിന്മാറിയപ്പോള്‍, ഹനുമാന്‍ ധൈര്യത്തോടെ നഗരത്തിലേക്ക് കടന്നു.

ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

തള്ളവിരലിന്റെ വലിപ്പത്തില്‍, ഹനുമാന്‍ ലങ്കയുടെ പൂന്തോട്ടങ്ങള്‍, അരുവികള്‍, ഗോപുരങ്ങള്‍ എന്നിവയില്‍ തിരഞ്ഞുനടന്നു സീതയെ അന്വേഷിച്ചു. ലങ്കാലക്ഷ്മി പറഞ്ഞതുപോലെ അശോകവനത്തില്‍, ശിംശപാവൃക്ഷത്തിന് കീഴില്‍ ഹനുമാന്‍ സീതയെ കണ്ടെത്തി. ക്ഷീണിച്ച്, കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, ദുഃഖത്തില്‍ മുഴുകി, വെറും നിലത്ത് രാമനാമം ജപിച്ചു സീത കിടക്കുന്നു. രാക്ഷസസ്ത്രീകള്‍ അവള്‍ക്കു കാവല്‍ നിന്നു. ഒരു മരക്കൊമ്പില്‍ മറഞ്ഞുനിന്ന ഹനുമാന്‍, ഭക്തിയോടെ അവളെ നോക്കി, തന്റെ പ്രഭുവിനെ സേവിക്കാനായതിന്റെ ചരിതാര്‍ത്ഥ്യപൂര്‍ണതയില്‍ അവന്റെ ഹൃദയം നിറഞ്ഞു.

രാവണന്റെ വരവ്

അഴകിയ രാവണന്‍ സീതയെ കാണാന്‍ ചെല്ലുന്നു

ഹനുമാന്‍ സീതയെ സമീപിക്കാന്‍ ആലോചിക്കുമ്പോഴേക്കും, വസ്ത്രാലങ്കാരങ്ങളോടെ സുന്ദരനായി വന്ന്, രാവണന്‍ സീതയോട് അപേക്ഷിച്ചു: ”നീ സൗന്ദര്യത്തിന്റെ സ്വരൂപമാണ്, ഞാന്‍, അജയ്യനായ അസുരചക്രവര്‍ത്തിയും. ഞാന്‍ നിനക്ക് അനുയോജ്യനായ വരനാണ്. രാമന്‍ നിന്നെപ്പിരിഞ്ഞ് ഒറ്റപ്പെട്ടു കഴിയുന്നവനാണ്, നിന്നെ തേടി അവന്‍ ഇനി വരില്ല. എന്നെ സ്വീകരിക്കൂ, ലോകംമുഴുവനും നിന്നെ സേവിക്കും.”

സീത, അചഞ്ചലയായി, ദൃഢസ്വരത്തില്‍ അവനെ നിന്ദിച്ചുപറഞ്ഞു. ഒരു പുല്ല് പറിച്ചെടുത്തെറിഞ്ഞ്. ”എന്നെ അപഹരിച്ച ഭീരുവായ നിനക്ക് എന്റെ പ്രഭുവായ രാമനെ ഭയമാണ്. അവന്റെ ബാണങ്ങള്‍ നിന്നെയും നിന്റെ സൈന്യത്തെയും ബ്രഹ്‌മാവിന്റെ വിധി നടപ്പാക്കി സമൂലം നശിപ്പിക്കും.”

കോപാകുലനായ രാവണന്‍ തന്റെ വാള്‍ ഉയര്‍ത്തിയെങ്കിലും മണ്ഡോദരി ഭര്‍ത്താവിനോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു.

രാമനും ലക്ഷ്മണനും രാവണനെ പരാജയപ്പെടുത്തി, വിഭീഷണനെ രാജാവായി നിയമിക്കുന്നതും സീതയെ രക്ഷിക്കുന്നതും സ്വപ്‌നത്തില്‍ കണ്ടതായി ത്രിജട എന്ന കാവല്‍ക്കാരി, അവളുടെ കൂട്ടുകാരികളോട് പറഞ്ഞു. ”അതുകൊണ്ട് സീതയെ ബഹുമാനിക്കണം” അവള്‍ കാവല്‍ക്കാരോട് ആവശ്യപ്പെട്ടു.

ഹനുമല്‍സീതാ സംഭാഷണം

നിരാശയില്‍ മുഴുകിയ സീത, രാമന്‍ തന്നെ മറന്നുകാണുമെന്ന് വിലപിച്ചിരിക്കുമ്പോള്‍ മരക്കൊമ്പിലിരുന്ന് ഹനുമാന്‍ മൃദുസ്വരത്തില്‍ രാമന്റെ കഥ വിവരിച്ചു. വനവാസം, സീതാപഹരണം, സുഗ്രീവസഖ്യം എല്ലാം പറഞ്ഞ് ഒടുവില്‍ പതുക്കെ താഴേക്കിറങ്ങി, ദേവിക്ക് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു, പക്ഷേ സീത, പേടിച്ചു സംശയിച്ച്, മടിച്ചുനിന്നു. താന്‍ വായുവിന്റെ പുത്രനും രാമന്റെ സേവകനുമാണെന്ന് പറഞ്ഞ് അടയാളമായി രാമന്റെ മോതിരം നല്‍കി. സുഗ്രീവനുമായുണ്ടായ ഉടമ്പടിയും സമുദ്രം കടന്നു വരുന്ന തന്റെ ദൗത്യവും എന്തെന്ന് വിവരിച്ചു. ആനന്ദാശ്രുക്കളോടെ സീത തന്റെ കയ്യില്‍ കിട്ടിയ മോതിരം ചുംബിച്ചു മാറോടണച്ചു. തന്റെ ചൂഡാരത്‌നം ഹനുമാന്റെ കയ്യില്‍ കൊടുത്ത്, ചിത്രകൂടത്തില്‍ വച്ചു രാമന്‍ തന്നെ ദുഷ്ടനായ ഒരു കാക്കയില്‍ (ഇന്ദ്രന്റെ പുത്രന്‍ ജയന്തനായിരുന്നു അത്) നിന്ന് രക്ഷിച്ച ഒരു സ്വകാര്യ ഓര്‍മ്മയും ഹനുമാനെ അറിയിച്ചു. അങ്ങിനെ ഹനുമല്‍ ദൂതിന്റെ ആധികാ രികത രണ്ടുപേരും ഉറപ്പിച്ചു.

 

Tags: ramayanaDevotionalRamayana Masam 2026Hanuman Meets Sita
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.