ധാമ്പുളള: ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ തുടര്‍ച്ചയായി ശ്രീലങ്ക തോല്‍വി ഏറ്റുവാങ്ങുന്നതില്‍ നിരാശരായ ആരാധകര്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസ് തടഞ്ഞു.
ധാമ്പുള്ളയിലെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റിന് തകര്‍ന്നടിഞ്ഞതോടെയാണ് ആരാധകര്‍ ടീമിന്റെ ബസ് തടഞ്ഞത്. ടെസ്റ്റ് പരമ്പരയിലെ തോല്‍വിയോടെ ശ്രീലങ്കന്‍ ആരാധകരുടെ ക്ഷമ നഷ്ടപ്പെട്ടുവരുകയായിരുന്നു.
ഏകദിനത്തിലും ടീം തിരിച്ചുവരുന്ന ലക്ഷണങ്ങള്‍ കാണാതായതോടെയാണ് ആരാധകര്‍ ബസ് തടഞ്ഞത്. ആരാധകര്‍ ടീമങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ടീമിന്റെ കാര്യങ്ങളില്‍ ബഹ്യ ഇടപെടലുകള്‍ ഉണ്ടാകുന്നതില്‍ കോച്ച് നിക്ക് പോത്തസ് അസംതൃപ്ത്തി പ്രകടിപ്പിച്ചു.ടീമിനെ പുനരുജ്ജീവിപ്പിക്കാനുളള തന്റെ ശ്രമങ്ങള്‍ക്ക് ഈ ഇടപെടലുകള്‍ തുരങ്കവയ്‌ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ടീമിന്റെ തോല്‍വിയില്‍ നിരാശാരായ ആരാധകരോട് ശാന്തരാകാന്‍ മുന്‍ ശ്രീലങ്കന്‍ ക്യാപറ്റന്‍ കുമാര്‍ സംഗക്കാര അഭ്യര്‍ഥിച്ചു. ടീം തകര്‍ച്ചയെ നേരിടുമ്പോള്‍ അവരെ സ്‌നേഹിക്കുകയും പിന്തണക്കുയും വേണം. ടീം വിജയിക്കുമെന്ന് പ്രതീക്ഷാം. നമുക്ക് അവരെ പിന്തുണയ്‌ക്കാമെന്ന് സംഗക്കാര പറഞ്ഞു. ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം വ്യാഴാഴ്ച പല്ലെക്കലെയില്‍ നടക്കും.
















