Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഷ്‌ട്രീയത്തിലെ രുദാലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 08:44 pm IST
in Vicharam

പദം പറയുക, പദം പറഞ്ഞു കരയുക, പദം പറച്ചില്‍ എന്നത് ഒരു നാടന്‍ പ്രയോഗമാണ്. ഒരു മരണം ഉണ്ടായാല്‍ ‘വിവരവും വിദ്യാഭ്യാസവുമുള്ള വലിയ വലിയ’ ആളുകള്‍ക്കിടയില്‍ കാണാന്‍ കഴിയാത്തതും അതൊന്നുമില്ലാത്ത ‘ചെറിയ’ ഗ്രാമീണ വീടുകളില്‍ ഇന്നും കാണാന്‍ കഴിയുന്നതുമായ ഒന്നാണ് പദം പറച്ചില്‍.

പദം പറച്ചില്‍ രണ്ടു വിധമുണ്ട്. ഒന്നാമത്തേത് മരിച്ചയാളുടെ ബന്ധുക്കള്‍ നടത്തുന്നത്.

”ഇന്നലെ അത്താഴത്തിന് പതിവില്ലാതെ ഒരു പ്രാവശ്യംകൂടി എന്നോട് ചോറ് ചോദിച്ച് മേടിച്ച് കഴിച്ചിട്ട് കിടന്നതാണ്.

കാലത്ത് ഞാനീക്കാണുന്നതെന്താണെന്റ ദൈവമേ……

ഞാനിനി അത്താഴം ആര്‍ക്ക് വിളമ്പിക്കൊടുക്കുമെന്റെ……….”എന്നു തുടങ്ങി സന്ദര്‍ഭാനുസരണം മറ്റു പലതുമാകാം. ഇത് പ്രത്യേക ഈണത്തില്‍ കരച്ചിലിനിടെ പറഞ്ഞാല്‍ ആദ്യത്തേതിനുദാഹരണമായി.

ഈ പദം പറച്ചില്‍കൊണ്ട് മരിച്ചവര്‍ക്കോ, പദം പറച്ചില്‍ നടത്തുന്നവര്‍ക്കോ, അത് കേള്‍ക്കുന്നവര്‍ക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നുണ്ടോ?

”ഹൊ! ആ ചെറുക്കന്റെ പദം പറച്ചില്‍ കേട്ടാല്‍ നമുക്കും കരച്ചില്‍ വരും” എന്ന ഒരു പ്രതികരണം ഒരു പക്ഷേ അത് കേള്‍ക്കുന്നവരില്‍ നിന്ന് ഉണ്ടായേക്കാം. അതില്‍ കവിഞ്ഞൊന്നും അവിടെ സംഭവിക്കുന്നില്ല. ചെറുക്കന്റെ സ്ഥാനത്ത് പെണ്ണിന്റെ, അച്ഛന്റെ, അമ്മയുടെ, മകളുടെ, മകന്റെ, അയാളുടെ, അവളുടെ എന്നീ വാക്കുകളും ആകാം.

രണ്ടാമത്തേത്; ഒരു പ്രത്യേക സമൂഹം അവരുടെ ജീവിതത്തിലെ ആചാരം എന്ന നിലയ്‌ക്ക് ചെയ്യുന്നത്. ആചാരമെന്ന നിലയില്‍ അവര്‍ അത് മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുമ്പോള്‍ അവര്‍ക്ക് അതൊരു തൊഴിലും ജീവിതമാര്‍ഗ്ഗവുമായും തീരുന്നു. രാജസ്ഥാനില്‍ ‘രുദാലി’കള്‍ എന്ന പേരില്‍ ഈ സമൂഹം അറിയപ്പെടുന്നു.

രാഷ്‌ട്രീയത്തിലുമുണ്ട് പദം പറച്ചില്‍ തൊഴിലായിട്ടും ആചാരമായിട്ടുമൊക്കെ കൊണ്ടുനടക്കുന്നവര്‍! രാഷ്‌ട്രീയത്തില്‍ ഉണ്ടോ പദം പറച്ചില്‍? രാഷ്‌ട്രീയത്തില്‍ അതേ കാണാനുള്ളൂയെന്ന് ഉത്തരം. രാഷ്ടീയത്തിലെ രുദാലികള്‍ പദം പറയുന്നത് മാധ്യമങ്ങളുടെ മുമ്പിലാണെന്നു മാത്രം.

പദം പറച്ചില്‍ വളരെ തന്മയത്വത്തോടെയും, മനസ്സില്‍ തട്ടുന്ന വിധത്തിലും, തേച്ചുമിനുക്കിയ സാഹിത്യഅച്ചടി ഭാഷയിലും അവതരിപ്പിക്കുന്നതില്‍ നമ്മുടെ നേതാക്കള്‍ പരസ്പരം മത്സരിക്കുന്നതു പോലെയാണ് അവരുടെ ടെലിവിഷന്‍ ചര്‍ച്ചകള്‍ കണ്ടാല്‍ തോന്നുക. ഒരു ദുരന്തം തന്റെ രാഷ്‌ട്രീയ പ്രതിയോഗികളെ അടിക്കാനുള്ള വടിയാകാന്‍ സാധ്യതയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു പ്രൊഫഷണല്‍ ‘രുദാലി’യെ അവരില്‍ നമുക്ക് കാണാന്‍ കഴിയും.

ആരും വീണു പോകുന്നത്ര തന്മയത്വം! പദം പറച്ചിലിനിടെ അവര്‍ എയ്യുന്ന മുള്ളുകള്‍ നേരിടുകയെന്നത് ചര്‍ച്ചയ്‌ക്കിരിക്കുന്ന എതിരാളിക്ക് വലിയൊരു വെല്ലുവിളിയാണ്. കാരണം, അയാളുടെ പദം പറച്ചില്‍ കേള്‍ക്കുന്ന അധികം പേരുടെയും പ്രതികരണം മുകളില്‍ സൂചിപ്പിച്ച കേള്‍വിക്കാരന്റെ പ്രതികരണത്തിന് സമാനമാണ്.

അവര്‍ പദം പറച്ചില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന് ഒരുദാഹരണം: മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുവരെ യാതൊരു വിധ സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്ന് മാത്രമല്ല, വാക്കുകള്‍ കൊണ്ട് നിരന്തരം കുത്തി നോവിച്ചിരുന്ന മരുമകള്‍; അമ്മായിയമ്മ മരിച്ചു കിടന്ന ദിവസം നടത്തിയ പദം പറച്ചിലും കരച്ചിലും ആണ് ടിവിയിലെ ചര്‍ച്ചാ വിഷയമെന്നിരിക്കട്ടെ.

മരുമകളുടെ കരച്ചില്‍, അതിന്റെ ഈണം, പദം പറച്ചിലില്‍ പറഞ്ഞ കാര്യങ്ങള്‍, അതിനുപയോഗിച്ച വാക്കുകള്‍ എല്ലാം വളരെ ഭംഗിയായിട്ട് രാഷ്‌ട്രീയത്തിലെ ‘രുദാലി’ വിവരിക്കുന്നത് കേട്ടാല്‍ ഒരുവന് തോന്നുക ഇതുപോലുള്ള ഒരു മരുമകളെ കിട്ടാന്‍ ആ സ്ത്രീ എന്തു സുകൃതം ചെയ്തിട്ടുണ്ടാകും എന്നായിരിക്കും.

”ആ സ്ത്രീ മരിക്കുന്നതിന് തൊട്ടു മുന്‍പുവരെ ഈ മരുമകള്‍ അവരോട് ചെയ്ത ദ്രോഹത്തിന് കണക്കില്ല, അത്ര ക്രൂരമായിരുന്നു ” എന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റൊരാള്‍ പറയുകയാണെങ്കില്‍ അതിനെ സ്ത്രീ സമൂഹത്തെ മൊത്തം അപമാനിക്കുന്ന ഒന്നായിട്ടായിരിക്കും രാഷ്‌ട്രീയത്തിലെ രുദാലി വ്യാഖ്യാനിക്കുക. ‘മരുമകള്‍മാര്‍’ അതിനെ പിന്താങ്ങാതെയിരിക്കുകയുമില്ല!

പദം പറച്ചിലാണ് രാഷ്ടീയ പ്രവര്‍ത്തനം എന്നു കരുതി പ്രവര്‍ത്തിക്കുന്ന രാഷ്ടീയക്കാരെക്കൊണ്ട് സമൂഹത്തിന് യാതൊരു പ്രയോജനവുമില്ല എന്നതാണ് സത്യം. അതിന്റെ പ്രയോജനം ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അത് പറച്ചിലുകാരായ രാഷ്‌ട്രീയക്കാര്‍ക്ക് മാത്രമാണെന്ന് സമൂഹത്തിലെ ഒരു ചെറുന്യൂനപക്ഷമെങ്കിലും തിരിച്ചറിയുന്നുണ്ടെന്നത് ആശ്വാസകരമാണ്.

പദം പറച്ചിലുകാരായ രാഷ്‌ട്രീയക്കാരില്‍ നിന്നും അനുയായികള്‍ക്ക് ആകെ കിട്ടുന്നത്; നേതാവ് തങ്ങള്‍ക്കുവേണ്ടി, തങ്ങളുടെ ഭാഷയില്‍, തങ്ങളുടെ വികാരവിചാരങ്ങളോടെ സംസാരിക്കുന്നു എന്ന ആശ്വാസമാണ്. അണികളുടെ ഈ ആശ്വാസമാണ് നേതാവിന്റെ വിജയവും.!

സങ്കുചിതമായ ജാതിമതവര്‍ണ്ണഭാഷാലിംഗ ഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുന്നവര്‍ എന്നവകാശപ്പെടുന്ന പദം പറച്ചിലുകാരായ രാഷ്‌ട്രീയക്കാര്‍ സങ്കുചിത രാഷ്‌ട്രീയ ചിന്തയ്‌ക്ക് പുറത്തുകടക്കാന്‍ കഴിവില്ലാത്തവരാണ്. അതുപക്ഷേ അവര്‍ അംഗീകരിക്കില്ലെന്ന് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.