Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ ഏകദിനം ഇന്ന്; തിരക്കഥ തിരുത്താന്‍ ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 09:58 pm IST
inSports

ധാമ്പുളള: ജീവിതത്തിലേതുപോലെ ക്രിക്കറ്റിലും വീണുകിട്ടുന്ന അവസരങ്ങള്‍ മുതലാക്കി വിജയം വരിക്കുന്നതിലാണ് മിടുക്ക്. ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ പകരക്കാരായി ഇറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ അവസരങ്ങള്‍ മുതലാക്കിയപ്പോള്‍ ശ്രീലങ്കയുടെ പകരക്കാര്‍ പരാജയപ്പെട്ടു. ഏകദിനത്തിന്റെ പകല്‍പ്പൂരങ്ങള്‍ തുടങ്ങുകയാണ്.ആദ്യ മത്സരം ഇവിടെ നടക്കും. ശ്രീലങ്കയ്‌ക്ക് തിരക്കഥ മാറ്റിയെഴുതാനാകുമോ. കാത്തിരു ന്നു കാണാം. ഉച്ചകഴിഞ്ഞ് 2.30 ന് മത്സരം ആരംഭിക്കും . ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണതോല്‍വിക്ക് ശ്രീലങ്ക മുന്നോട്ടുവയ്‌ക്കുന്ന കാരണങ്ങളിലൊന്ന് പ്രധാന കളിക്കാരുടെ പരുക്കാണ്.

കഴിഞ്ഞ പതിനാലു മാസത്തില്‍ പതിനാല് കളിക്കാര്‍ക്ക് പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. എന്നാല്‍ ഈ കളിക്കാര്‍ക്ക് പകരം വയ്‌ക്കാവുന്ന താരങ്ങളെ കണ്ടെത്തുന്നതില്‍ ശ്രീലങ്ക പരാജയപ്പെട്ടു.എയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചാണ്ടിമല്‍, രംഗന ഹെറാത്ത്, കുശാല്‍ ജാനിത്ത് പെരേര, ഡി. പ്രസാദ്, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ദില്‍രുവന്‍ പെരേര തുടങ്ങിയവര്‍ക്ക് പരിക്കുമുലം പലകളികളില്‍ വിട്ടുനില്‍ക്കേണ്ടിവന്നു. ഇവരുടെ അഭാവം സെലക്ടര്‍മാരെ ധര്‍മ്മസങ്കടത്തിലാക്കി. പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ പുത്തന്‍ തലമുറക്കാര്‍ക്ക് അവസരം നല്‍കി. എന്നാല്‍ പകരക്കാരായ ഈ പുതുമുഖങ്ങള്‍ക്കൊന്നും അവസരത്തിനൊത്തുയരാനായില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 558 വിക്കറ്റിന്റെ മികവുമായി ടെസ്റ്റ് പരമ്പരയ്‌ക്കിറങ്ങിയ സ്പിന്നര്‍ മലിന്ദ പുഷ്പകുമാരയ്‌ക്ക് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ ഒന്നും ചെയ്യാനായില്ല.

അതേസമയം ഇന്ത്യന്‍ ടീമില്‍ പകരക്കാരായെത്തിയവര്‍ ആടിത്തിമിര്‍ത്തു. പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയിന് പകരക്കാരനായി ടീമിലെത്തിയ ശിഖര്‍ ധവാന്‍ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടി. പരമ്പരയിലെ താരവുമായി. ആദ്യ രണ്ടു ടെസ്റ്റിലും റിസര്‍വ് ബഞ്ചിലിരുന്ന സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്നാം ടെസ്റ്റില്‍ ലഭിച്ച അവസരം ശരിക്കും വിനിയോഗിച്ചു. ജഡേജയ്‌ക്ക് പരകക്കാരനായ കുല്‍ദീപ് പലെക്കലെ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. ഏകദിന പരമ്പരയിലും തിരക്കഥ ഇതു തന്നെയാകുമോയെന്ന് കാത്തിരുന്നു കാണാം. പുതുമുഖങ്ങളായ പുഷ്പകുമാരയെയും വിശ്വ ഫെര്‍നാന്‍ഡോയെയും ശ്രീലങ്ക ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍ റൗണ്ടര്‍മാരായ തിസാര പെരേരയെയും മിലിന്ദ സിരിവര്‍ധനയേയും മടക്കി വിളിച്ചു.

പരിക്ക് മൂലം ചാമ്പ്യന്‍സ്‌ട്രോഫിയില്‍ കളിക്കാന്‍ കഴിയാതെപോയ മനീഷ് പാണ്ഡ്യയെ ഇന്ത്യ ടീമിലെടുത്തിട്ടുണ്ട്. ഏറെക്കാലത്തിനുശേഷം കെ.എല്‍ രാഹുലും തിരിച്ചെത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയിലും വിന്‍ഡീസ് പര്യടനത്തിലും രാഹുല്‍ കളിച്ചില്ല. മുംബൈ പേസര്‍ എസ്.താക്കുര്‍, ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍, ഇടം കൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. താക്കൂര്‍ ഇതാദ്യമായാണ് ടീലിലെത്തുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള 151-ാം ഏകദിന മത്സരമാണ് ഇന്ന് അരങ്ങേറുക. മറ്റ് രണ്ട് ടീമുകള്‍ തമ്മില്‍ ഇത്രയും മത്സരങ്ങള്‍ കളിച്ചിട്ടില്ല. പാക്കിസ്ഥാനും ശ്രീലങ്കയും 148 മത്സരങ്ങളും ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും 139 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.