തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് രാഷ്‌ട്രപതിയുടെ പോലീസ് മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയാണ് വിവാദമായ വിട്ടുനില്‍ക്കല്‍. വിശിഷ്ട സേവനം നിര്‍വഹിച്ച പോലീസുകാര്‍ക്കുള്ള മെഡല്‍ ദാനച്ചടങ്ങാണ് ഡിജിപി ജേക്കബ് തോമസ് ബഹിഷ്‌കരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് മെഡല്‍ വാങ്ങുവാന്‍ ജേക്കബ് തോമസ് എത്തിയില്ല. അതേസമയം, സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും ചിത്രം ഉള്‍പ്പെടുത്തിയിരുന്നല്ല. മുംബൈയിലായതിനാല്‍ ചടങ്ങില്‍ എത്താന്‍ കഴിയില്ലെന്ന വിശദീകരണമാണ് ജേക്കബ് തോമസ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി അധികൃതരെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
അങ്ങനെ അറിയിച്ചിട്ടില്ലെങ്കില്‍ അത് ചട്ടലംഘനമാണ്. എതിരെ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. പട്ടികയിലെ ആദ്യ പേരുകാരനായിട്ടും സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ പേര് ഒഴിവാക്കപ്പെട്ടതില്‍ ജേക്കബ് തോമസിന് കടുത്ത അമര്‍ഷമുണ്ടെന്നാണ് സൂചന.
















