Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാഠ്യപദ്ധതിയും സംസ്‌കൃതവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 09:06 pm IST
inVicharam

തികച്ചും ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരുന്ന ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായം വിദേശികളുടെ അധിനിവേശത്തോടെ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. എഡി 712 ല്‍ മുഹമ്മദ് ബിന്‍കാസിമിന്റെ ആക്രമണം മുതല്‍ ഔറംഗസീബിന്റെ കാലംവരെ നടന്ന ഭീകരമായ ഭരണത്തില്‍ ഹിന്ദുക്കള്‍ അനുഭവിച്ച യാതനകള്‍ അവര്‍ണ്ണനീയമാണ്.

എഡി 1492 ല്‍ പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോഡിഗാമയുടെ വരവോടെ തുടങ്ങിയ യൂറോപ്യന്‍ അധിനിവേശവും തുടര്‍ന്നുണ്ടായ പാശ്ചാത്യഭരണവും ഭാരതത്തിന്റെ സാംസ്‌കാരിക തകര്‍ച്ചക്കു കാരണമായി. അതിപുരാതനവും കാലവര്‍ത്തിയുമായ സനാതന ധര്‍മ്മത്തെ വളച്ചൊടിച്ചും, അതു തങ്ങളുടേതാക്കി േലാകസമക്ഷം അവതരിപ്പിക്കാനും മറ്റുമായി മാക്‌സ്മുള്ളറെപ്പോലുള്ളവരെ ഗവേഷണത്തിനുവേണ്ടി നിയോഗിച്ച ബ്രിട്ടീഷുകാര്‍ അവരുടെ വിദ്യാഭ്യാസ സമ്പ്രദായം ഇവിടെ നടപ്പിലാക്കി. ലോര്‍ഡ് മെക്കാളെ, കേണല്‍ മണ്‍ട്രോ തുടങ്ങിയവര്‍ ആവിഷ്‌കരിച്ച വിദ്യാഭ്യാസ നയങ്ങള്‍ മൂലം ഭാരതീയ സംസ്‌കൃതിതന്നെ പൊതുവിദ്യാലയങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. മാതാ പിതാ ഗുരു ദൈവം എന്ന ഉദാത്തമായ സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കി.

നളന്ദ, തക്ഷശില, കാശി മുതലായ പ്രമുഖ വിദ്യാകേന്ദ്രങ്ങള്‍ എല്ലാം ഇല്ലാതായി. പോര്‍ട്ടുഗീസുകാരുടെ ആധിപത്യത്തിന്‍ കീഴില്‍ നടന്ന ഭീകരമായ മതപരിവര്‍ത്തനവും നരനായാട്ടും ക്ഷേത്രധ്വംസനവും മൂലം സനാതന ധര്‍മ്മത്തിന് ഒട്ടേറെ നാശനഷ്ടങ്ങള്‍ വന്നു. പുരാതന ഗ്രന്ഥങ്ങള്‍ ചുട്ടെരിക്കുക എന്നത് അവരുടെ വിനോദമായിരുന്നു. അവസാനം ഔറംഗസീബിന്റെ കാലത്തു കാശി വിദ്യാപീഠം ചുട്ടെരിച്ചു. ആറുമാസത്തിലേറെ അതു കത്തിക്കൊണ്ടിരുന്നു.

ഭൗമപഠനം, കാലാവസ്ഥാ നിരീക്ഷണം, വ്യോമയാനശാസ്ത്രം, ഗണിതശാസ്്രതം, ആയുര്‍വേദം തുടങ്ങിയവയെല്ലാം ഇവിടെനിന്നും കടത്തി ബ്രിട്ടനിലും ജര്‍മ്മനിയിലും മറ്റും കൊണ്ടുപോയി പഠിച്ചതിനുശേഷം അവയെല്ലാം പാശ്ചാത്യ കണ്ടുപിടിത്തങ്ങളാക്കി ലോകമെമ്പാടും പ്രചരിപ്പിക്കാനും അവര്‍ മടിച്ചില്ല. തദ്ദേശവിദ്യാഭ്യാസ സമ്പ്രദായത്തെ പാടെ നശിപ്പിച്ചു.

ഇത്രയുമൊക്കെ ചെയ്തിട്ടും സനാതനവും ഋഷിപ്രോക്തവുമായ നമ്മുടെ വിദ്യാഭ്യാസ രീതി ഇവിടെ നിലനിന്നുപോന്നു. ഗുരുമുഖത്തുനിന്നും കേട്ടും ഉരുവിട്ടും പഠിച്ച് തലമുറകളായി പകര്‍ന്നു നല്‍കിപോന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.

സ്വാതന്ത്ര്യാനന്തരം ഇത്രയും കാലം ജനാധിപത്യഭരണം ഇവിടെ നിലനിന്നിട്ടും ഇതിനൊന്നും സമൂലമായ ഒരു മാറ്റം വരുത്താന്‍ നമുക്കും കഴിഞ്ഞില്ല. കാലഗണനയും പൊതു ഒഴിവുദിവസവും സാമ്പത്തിക വര്‍ഷവും എല്ലാം പഴയ കൊളോണിയല്‍ രീതിയില്‍ത്തന്നെ ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ഭാരരതം വെട്ടിമുറിച്ചുണ്ടാക്കിയ പാക്കിസ്ഥാനില്‍ ഈ രീതികളൊക്കെ മാറ്റി. ശരീയത്ത് അനുശാസിക്കുന്ന ഇസ്ലാമിക ഭരണം അവിടെ നടക്കുന്നു.

ഭാരതം ജനാധിപത്യ രാജ്യമാണ്. ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷമുള്ളവര്‍ ഭരിക്കുന്ന സമ്പ്രദായം. എല്ലാ പൗരന്മാരും തുല്യരാണ്. എന്നാല്‍ ഭാരതത്തില്‍ നടക്കുന്നതങ്ങനെയല്ല. ഭൂരിപക്ഷ സമൂഹത്തിന് യാതൊരു പ്രസക്തിയും ഇവിടെയില്ല. ഭൂരിപക്ഷ സമൂഹത്തിന്റെ താല്‍പരങ്ങള്‍ക്കു വിരുദ്ധമായ ഭരണക്രമമാണിവിടെ നിലനില്‍ക്കുന്നത്. ദേശീയതയെന്നാല്‍ ഭൂരിപക്ഷ ദേശീയത തന്നെയാണ്. അതൊരിക്കലും ജനസംഖ്യയില്‍ കുറവുള്ള ഇതര മതസമൂഹങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാകരുതെന്നുമാത്രം. ജാതിമതഭേദമെന്യേ എല്ലാവരും നിയമത്തിനു മുമ്പില്‍ തുല്യരാണ്. എന്നാല്‍ ഏകീകൃത സിവില്‍ നിയമംപോലും ഇവിടെ നടപ്പിലാക്കാന്‍ കഴിയുന്നില്ല. ഇതിനെല്ലാം കാരണം എണ്ണമറ്റ രാഷ്‌ട്രീയപാര്‍ട്ടികളും അഴിമതിക്കാരും സ്വാര്‍ത്ഥതാല്‍പര്യക്കാരും ദേശസ്‌നേഹം ഇല്ലാത്തവരുമായ രാഷ്‌ട്രീയ നേതൃത്വവുമാണ്.

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയിലും, മഞ്ഞുമൂടി കിടക്കുന്ന ഹിമാലയ പര്‍വ്വത നിരകളിലും കശ്മീരിലും കിടന്ന് ജീവന്‍ പണയപ്പെടുത്തി രാജ്യേസവനം നടത്തുന്ന ധീരജവാന്മാരെപ്പോലും നിന്ദിക്കാനും, സൈനികമേധാവിയുടെ ന്യായമായ പ്രസ്താവനയെപ്പോലും പുച്ഛിച്ചു തള്ളാനുമുള്ള ദുഃസ്വാതന്ത്ര്യം അനുഭവിക്കുന്ന രാഷ്‌ട്രീയ നേതാക്കന്മാരാണ് നമ്മുടെ രാജ്യത്തുള്ളത്. മതതീവ്രവാദികളും കള്ളക്കടത്തുകാരും കള്ളനോട്ടടിക്കാരും ഇവിടെ വിരാജിക്കുന്നു.

ഇതിനെല്ലാം മാറ്റം വരണം. അടിസ്ഥാനപരമായ ഒരു മാറ്റം സമൂഹത്തില്‍ ഉണ്ടാകുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ്. ഭാരതത്തെ സംബന്ധിച്ചു പറയുമ്പോള്‍ ഇവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്നത് ഹിന്ദിയാണ്. അതുകൊണ്ടുതന്നെ അത് നമ്മുടെ രാഷ്‌ട്രഭാഷയുമാണ്. അതുപോലെതന്നെ പ്രാധാന്യമുളളതാണ് പ്രാദേശിക ഭാഷകള്‍. നമ്മുടെ സംസ്ഥാന പുനഃസംഘടന നടന്നതുതന്നെ അതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ പ്രാദേശിക തലത്തില്‍ ജനങ്ങളുടെ മാതൃഭാഷയായ പ്രാദേശിക ഭാഷകള്‍ക്കും പ്രാധാന്യം കൊടുക്കണം. അതുപോലെതന്നെ ലിങ്ക് ലാംഗ്വേജ് എന്ന നിലയ്‌ക്കു ഇംഗ്ലീഷും അത്യാവശ്യമാണ്.

അങ്ങനെ ഹിന്ദി, പ്രാദേശിക ഭാഷകള്‍, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളും നിര്‍ബന്ധമായും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭാരതത്തിന്റെ പൗരാണിക ഭാഷയായ സംസ്‌കൃതം അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി ഇന്നു പഠിപ്പിക്കുന്നില്ല. മുസ്ലിം ഭരണാധികാരികളും ഇംഗ്ലീഷുകാരും വളരെ ബോധപൂര്‍വം സംസ്‌കൃതപഠനം നിരുത്‌സാഹപ്പെടുത്തിയിരുന്നു. അതിന്നും മാറ്റംകൂടാതെ തുടരുന്നു. എന്നാല്‍ പൗരാണികകാലം മുതല്‍ സംസ്‌കൃതം ഈ രാജ്യത്തിന്റെ പ്രധാന ഭാഷയായിരുന്നു. ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ സംസ്‌കൃതഭാഷ പഠിച്ചിരുന്നു. കാരണം ഭാരതത്തില്‍ വേദേതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നുവേണ്ട എല്ലാം രചിക്കപ്പെട്ടിരുന്നതു സംസ്‌കൃതഭാഷയില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും സംസ്‌കൃതം പഠിച്ചിരുന്നു.

എന്നാല്‍ സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളുകളായിട്ടും സംസ്‌കൃത ഭാഷയ്‌ക്കു അര്‍ഹിക്കുന്ന സ്ഥാനം പാഠ്യപദ്ധതികളില്‍ ഇല്ലായിരുന്നു. അതുതന്നെയാണ് നാം ഇന്നനുഭവിക്കുന്ന ധര്‍മ്മച്യുതിയുടെ പ്രധാന കാരണവും. തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം ആവശ്യമാണ്. അതുപോലെതന്നെ ഭാഷാപഠനവും അത്യാവശ്യമാണ്. സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനു സംസ്‌കൃതപഠനം അത്യാവശ്യമാണ്. ഇപ്പോള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖ തയ്യാറാക്കാന്‍ ഭാരതസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. കരട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമിതി തീര്‍ച്ചയായും അതു പരിഗണിക്കുമെന്നും നമുക്ക് ്രപതീക്ഷിക്കാം. ഏതായാലും ഭാരതസര്‍ക്കാര്‍ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോള്‍ സംസ്‌കൃത ഭാഷാപഠനം നിര്‍ബന്ധമാക്കേണ്ടത് അത്യാവശ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.