Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലങ്കയില്‍ വീണ്ടും ധവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 08:55 pm IST
inSports

പലെക്കെലെ: ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രാഹുലും ഒന്നാം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തി നല്‍കിയ ഉജ്ജ്വല തുടക്കം മുതലാക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്‌ക്കായില്ല. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സിലെത്തി നില്‍ക്കുകയാണ്. വൃദ്ധിമാന്‍ സാഹയും (13) ഹാര്‍ദിക് പാണ്ഡ്യെയും (1) പുറത്താകാതെ നില്‍ക്കുന്നു.

അടിച്ചുതകര്‍ത്ത ധവാന്‍ സെഞ്ചുറി നേടി.123 പന്തില്‍ 17 ഫോറടക്കം 119 റണ്‍സ് സ്വന്തം പേരിലെഴുതി. രാഹുലും ധവാനും ആദ്യ വിക്കറ്റില്‍ 188 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടു പടുത്തുയര്‍ത്തി. ശ്രീലങ്കയ്‌ക്കെതിരെ സന്ദര്‍ശക ടീം ആദ്യ വിക്കറ്റില്‍ നേടുന്ന ഏറ്റുവും ഉയര്‍ന്ന സ്‌കോറാണിത്. രാഹുല്‍ 135 പന്തില്‍ എട്ടെണ്ണം അതിര്‍ത്തി കടത്തി 85 റണ്‍സ് നേടി.

രാഹുലും ധവാനും സ്പിന്നര്‍ പുഷ്പകുമാരയുടെ പന്തുകളില്‍ പുറത്തായതോടെ ഇന്ത്യക്ക് മേല്‍ക്കൈ നഷ്ടമായി. പൂജാരയും(8) രഹാനെയും (17) ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അനായാസം കീഴടങ്ങി. പൂജാരയെ സന്ദകനും രഹാനെയെ പുഷ്പകുമാരയും പുറത്താക്കി. അര്‍ധ സെഞ്ചുറിയിലേക്ക് നീങ്ങിയ കോഹ്‌ലി (42)യും സന്ദകന് കീഴടങ്ങി. 31 റണ്‍സ് നേടിയ അശ്വിന്‍ ഫെര്‍നാന്‍ഡോയുടെ പന്തില്‍ ഡിക്ക്‌വെല്ലയ്‌ക്ക് പിടികൊടുത്തു.

പുഷ്പകുമാര 18 ഓവറില്‍ നല്‍പ്പതു റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സന്ദകന്‍ 84 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

രാഹുല്‍ റെക്കോഡിനൊപ്പം

പാലെക്കെലെ: ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന ബാറ്റ്‌സ്മാന്മാരുടെ ലോക റെക്കോഡിനൊപ്പം എത്തി. ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 85 റണ്‍സ് നേടിയാണ് രാഹുല്‍ റെക്കോര്‍ഡിനൊപ്പം എത്തിയത്. രാഹുലിന്റെ തുടര്‍ച്ചയായ ഏഴാം അര്‍ധ സെഞ്ചുറിയാണിത്.

എവര്‍ട്ടന്‍ വീക്ക്‌സ്, എസ്.ചന്ദ്രര്‍പോള്‍,ആന്‍ഡി ഫ്‌ളവര്‍, കുമാര്‍ സംഗക്കാര, ക്രിസ് റോഗേഴ്‌സ് എന്നിവരാണ് രാഹുലിന് മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴു അര്‍ധ സെഞ്ചുറി കുറിച്ച ബാറ്റ്‌സ്മാന്മാര്‍.

ഒന്നാം വിക്കറ്റില്‍ ധവാനുമൊത്ത് രാഹുല്‍ പടുത്തുയര്‍ത്തിയ 188 റണ്‍സ് മറ്റൊരു റെക്കോര്‍ഡായി. ശ്രീലങ്കക്കെതിരെ ഒരു സന്ദര്‍ശക ടീം ആദ്യ വിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്.1993ല്‍ ഇന്ത്യുടെ തന്നെ മനോജ് പ്രഭാകറും നവജ്യോത് സിങ്ങ് സിദ്ദവും കുറിച്ചിട്ട 171 റണ്‍സിന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Kerala

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

പുതിയ വാര്‍ത്തകള്‍

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.