Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 07:32 am IST
inSamskriti

 ജീവത എഴുന്നള്ളത്തിന്റെ ചരിത്രവും ഐതിഹ്യവും.

ഓണാട്ടുകരയുടെ ദേവിദേവ ചെെതന്യമുള്ള ക്ഷേത്ര
പെെതൃകമാണ് ജീവതകള്‍.മധ്യതിരുവിതാംകൂറിലെ ഒാണാട്ടുകരപ്രദേശത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ‘ജീവതകളി’ പ്രസിദ്ധമാണ്. ഉത്സവ കാലത്തു ദേവീ ദേവ ചൈതന്യത്തെ ജീവതയ്‌ക്കുള്ളിലെ വിഗഹത്തിലേക്ക്  ആവാഹിച്ചു  ക്ഷേത്രം നിലനിൽക്കുന്ന കരയിലെ ഓരോ വീടുകളിലും നേരിട്ട് ദേവന്മാർ എത്തുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

ജീവതയ്‌ക്കുള്ളിൽ ദേവന്റെയോ ദേവിയുടെയോ ഒരു ചെറിയ വിഗ്രഹം ഉണ്ടാവും. നേരിൽ വീട്ടിലെത്തി അനുഗ്രഹം നൽകുന്നു എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. വീട്ടുകാർ നെല്ലും അവലും മറ്റും വഴിപാടായി പറയിൽ അളന്നു നൽകുകയും ചെയ്യും. ഇതിനു പറയെടുപ്പ് എന്നാണ് പറയുന്നത്. ദേവനോ ദേവിയോ ആരായാലും  ജാതി വ്യത്യാസങ്ങളില്ലാതെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും എത്തി പറ സ്വീകരിച്ചു മടങ്ങാറുണ്ട്. അപൂർവ്വം ചില മറ്റു മതസ്ഥരുടെ നേർച്ചപ്രകാരം നൽകുന്ന പറയും അവരുടെ വീടുകളിൽ പോയി സ്വീകരിക്കാറുമുണ്ട്.

പ്രസിദ്ധമായ ചെട്ടികുളങ്ങര ദേവി ജീവതയെപ്പറ്റി നടന്ന ഒരു സംഭവ കഥ വളരെ പ്രശസ്തമാണ്. പതിവുപോലെ ഒരു ഉത്സവ കാലത്തു പറയെടുപ്പിനായി അങ്ങ് ദൂരെ പോകുന്ന ജീവത കണ്ട് വയലിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളികളെല്ലാം പണി നിർത്തി തലയിൽ കെട്ടഴിച്ചു ബഹുമാനത്തോടെ തൊഴുതു നിന്നു. ഇത് കണ്ട ക്രിസ്തീയ മത വിശ്വാസിയായ വയലിന്റെ ഉടമ തൊഴിലാളികളെ കളിയാക്കി. “”നിങ്ങളുടെ ചെട്ടികുളങ്ങരയമ്മയ്‌ക്ക് ശക്തിയുണ്ടെങ്കിൽ ഇവിടെ വരട്ടെ, ഞാൻ ഈ കണ്ഡം ( വയൽ ) മുഴുവൻ അമ്മയ്‌ക്ക് കൊടുക്കും.”” എന്ന് പറഞ്ഞു. എല്ലാവരെയും അമ്പരപ്പിച്ചു വളരെ ദൂരെ നിന്നും ജീവത തുള്ളി ഓടി വയലിൽ വന്നു നൃത്തം ചവിട്ടി. വയലിന്റെ ഉടമ കരഞ്ഞു കൊണ്ട് മാപ്പപേക്ഷിക്കുകയും വയൽ ചെട്ടികുളങ്ങര അമ്പലത്തിനു എഴുതി കൊടുത്തെന്നുമാണ് കഥ. ആ വയലിൽ ആണ് ഇന്ന് കെട്ടുകാഴ്ചകൾ നിരത്തി വെക്കുന്നത്.

ഓണാട്ടുകരയിലെ മിക്ക ദേവതകൾക്കും ജീവതകളും പറയെടുപ്പ് മഹോത്സവവും ഉണ്ട്. പറയെടുപ്പിനുള്ള ജീവതകളുടെ ചിട്ടകൾ ഇവയാണ്,
1.രാമപുരംചിട്ട
2, കാരാഴ്മ ചിട്ട
3.ചെട്ടികുളങ്ങര ചിട്ട എന്നിവയാണ് പൊതുവേ അറിയപ്പെടുന്നത്.

രാജഭരണകാലത്ത് പണികഴിപ്പിച്ചതായി പറയപ്പെടുന്ന രാമപുരത്തെ ജിവതയ്‌ക്ക് 18 1/2 പറനെല്ലിന്റെ ഭാരം കണക്കാക്കുന്നു. ചെട്ടികുളങ്ങര ദേവി ജീവത ഇവയിൽ നിന്നും വ്യത്യസ്ഥമാണ്. ഞൊറിഞ്ഞു വെക്കുന്ന പുടവയിൽ ചുവന്ന കരകൾ അണ് പ്രധാന വ്യത്യാസം. ചെട്ടികുളങ്ങര ജീവത വീടുകളിലെ പറ എടുത്തതിനു ശേഷം ചുവടു വെച്ച് കളിക്കാറില്ല.

ചെന്നിത്തല കാരാഴ്മ ക്ഷേത്രത്തിന്റെ വിളക്ക് അൻപൊലിയും,കുട തുള്ളിക്കലും, ചെണ്ട മേളവും മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തവും,മറ്റു ക്ഷേത്രങ്ങൾ അപേക്ഷിച്ചു പ്രാചീനകാലം മുതൽ ചിട്ടപ്പടി ചെയ്തു വരുന്നതും ആണ്.ഓണാട്ടുകരയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ പറയ്‌ക്ക് എഴുന്നള്ളിക്കൽ ഇങ്ങനെ വളരെയേറെ വിശേഷപ്പെട്ടതാണ്. ഓണാട്ടുകരയും ഇന്ന് പ്രശസ്തിയുടെ നിറവിലാണ്.

Tags: OnattukaraJEEVATHA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഓണാട്ടുകരയുടെ ദേവശില്‍പ്പികള്‍

Samskriti

കാരാഴ്മ തമ്പുരാട്ടി അകത്തെഴുന്നള്ളി; ഓണാട്ടുകരയില്‍ ഉത്സവ സമാപ്തി

Kerala

ആനയ്‌ക്ക് പ്രവേശനമില്ല, വെള്ളാപ്പാട് ക്ഷേത്രത്തില്‍ സിംഹാരൂഢയായ ദേവി ജീവതയിലെഴുന്നള്ളി

chettikulangara
Alappuzha

കെട്ടുകാഴ്ച നിര്‍മ്മാണമില്ലാതെ കരകള്‍, ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാതെ ഓണാട്ടുകര

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.