കൊല്‍ക്കത്ത: ക്വിറ്റ് ഇന്ത്യ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഭാഷണം കേട്ട സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രോഷപ്രകടനം.
ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ 700 ജില്ലാ മജിസ്‌ട്രേറ്റുമാരെയാണ് അഭിസംബോധന ചെയ്തത്
ബംഗാളിലെ 23 ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഈ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഇവരെ മമത വിമര്‍ശിച്ചതായി ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയാണ് വാര്‍ത്ത പുറത്തുവിട്ടത്.
വിവാദം ഒഴിവാക്കാന്‍ പ്രധാന ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് മമത നിര്‍ദ്ദേശിച്ചുവെന്നു പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ച് ബംഗാള്‍ സര്‍ക്കാരിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. നീതി ആയോഗാണ് മന്ധന്‍ എന്ന് പേരിട്ട ഈ പരിപാടി സംഘടിപ്പിച്ചത്.
















