കോട്ടയം; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ലോട്ടറി ഏജന്റ് ആന്റ് സെല്ലേര്‍സ് സംഘ് (ബിഎംഎസ്സ്)ജില്ലാ ലോട്ടറി ഓഫീസ്സ് ഉപരോധവും മാര്‍ച്ചും നടത്തി.ബിഎംഎസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം നളിനാക്ഷന്‍ സമരം ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡന്റ് എന്‍.എം രാധാകൃഷ്ണന്‍,ജനറല്‍ സെക്രട്ടറി കെ.ജി.ഗോപകുമാര്‍,മലയാളി അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
മേഖലാ പ്രസിഡന്റ് പി.എസ്സ്.തങ്കച്ചന്‍,പി.എന്‍.മോഹനന്‍ നായര്‍,ജെ.ജയറാം രമേശ്,ജയിംസ്.വി.സി.സേവ്യര്‍,ജോഷി ജോസഫ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.ലോട്ടറി തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിച്ച അധിക നികുതി ഉപേക്ഷിക്കുക,കുത്തക ഏജന്റുമാരുടെ ചൂഷണം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിരുന്നു ഉപരോധം.
















