കൊടകര: തൃശ്ശൂര്‍ ജില്ലാ ആം റസ്‌ലിങ്ങ് അസോസിയേഷനും കൊടകര ഡ്രീം സ്റ്റൈല്‍ ഫിറ്റ്‌നെസ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന പുരുഷ-വനിത-ജൂനിയര്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് നാളെ കൊടകര ഫ്‌ളൈ ഓവര്‍ ജംഗ്ഷനില്‍ നടക്കും.
ഉച്ചയ്‌ക്ക് രണ്ടിന് ബി.ഡി.ദേവസ്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ മുഖ്യാതിഥി ആകും. ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരങ്ങളെ കേരള ആം റസ്‌ലിംഗ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ഏലൂര്‍ ആദരിക്കും.
പുരുഷവിഭാഗത്തില്‍ 60കി.ഗ്രാം, 65 കി.ഗ്രാം, 70 കി.ഗ്രാം, 77.5 കി.ഗ്രാം, 85 കി.ഗ്രാം, 100 കി.ഗ്രാം, +110 കി.ഗ്രാം, വനിതാ വിഭാഗത്തില്‍ 65 കി.ഗ്രാം,+65 കി.ഗ്രാം, ജൂനിയര്‍ ആണ്‍കുട്ടികള്‍: 65 കി.ഗ്രാം, +65 കി.ഗ്രാം എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.
വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ സമ്മാനദാനവും, കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സുമേഷ് ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടവും സമര്‍പ്പിക്കും.
ചൈനീസ് കുംങ്ഫു അസോസിയേഷന്‍ സെക്രട്ടറി പി.എം.വിനോജ്, ദേശീയ ഫുട്‌ബോള്‍ താരം പി.കെ.അനില്‍കുമാര്‍, ജൂഡോ അസോസിയേഷന്‍ വൈ.പ്രസിഡന്റ് എ.ജെ.ജെയ്‌മോന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.വി.പ്രജിത്ത് എന്നിവര്‍ ആശംസ പ്രസംഗം നടത്തും.
















