കറുകച്ചാല്‍: ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു. നെടുംകുന്നം പഞ്ചായത്തില്‍ കരിങ്കണ്ടത്തില്‍ ജാനകിയുടെ വീടാണ് തകര്‍ന്നത്.അപകടാവസ്ഥയിലായിരുന്ന വീട് ശക്തമായ മഴയെ തുടര്‍ന്ന് അടുക്കളയോടു ചേര്‍ന്നുള്ള ഭാഗത്തെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പൊട്ടി ഭിത്തികള്‍ നനഞ്ഞു വെള്ളം വീടിനുള്ളില്‍ വീഴുന്നതിനാല്‍ ഭിത്തികള്‍ കുതിര്‍ന്ന് വീട് പൂര്‍ണ്ണമായും തകരുമോയെന്ന ഭീതിയിലാണ് ജാനകി.
വിധവയായ ജാനകി ഒറ്റക്കാണ് താമസം. പഞ്ചായത്തംഗം ജോ ജോസഫ് സ്ഥലം സന്ദര്‍ശിച്ചു.് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ പഞ്ചായത്ത് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ജാനകിയുടെ പേര് ഇല്ലാത്തതിനാല്‍ ഇവരെ ചേര്‍ക്കണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
















