തൊടുപുഴ: മാരകായുധങ്ങളുമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുറപ്പുഴയില്‍ ആക്രമണം അഴിച്ച് വിട്ടു. ആര്‍എസ്എസ് ശാഖാ ശിക്ഷകിന് തലയ്‌ക്ക് വെട്ടേറ്റു. പുറപ്പുഴ സ്വദേശി സൂരജ് വി എസിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിഎംഎസ് പ്രവര്‍ത്തകനായ രഞ്ജിത്ത് കെ ആര്‍, സൂരജിന്റെ സഹോദരന്‍ സുജിത്ത് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വടിവാളുകൊണ്ടുള്ള ആക്രമണത്തിലാണ് സൂരജിന് വെട്ടേറ്റത്. മറ്റ് രണ്ട് പേര്‍ക്കും കമ്പി വടിയ്‌ക്കുള്ള ആക്രമണത്തിലാണ് പരിക്കേറ്റത്. രക്ഷാബന്ധന്റെ ഭാഗമായി കെട്ടിയിരുന്ന രാഖി തെരഞ്ഞ് പിടിച്ചാണ് ഡിവൈഎഫ്‌ഐക്കാര്‍ ആക്രമണം അഴിച്ച് വിട്ടത്. ആക്രമണത്തില്‍ പ്രദേശവാസി ആയ അനന്ദുവിന്റെ ബൈക്കും നശിപ്പിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെ പുറപ്പുഴ പോളിടെക്ടിന് കോളേജ് കവലയിലായിരുന്നു സംഭവം; ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് തോരണം കെട്ടുന്നതിനായി എത്തിയതായിരുന്നു സൂരജ് ഉള്‍പ്പെടുന്ന സംഘം. 12 ഓളം പേരായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ തോരണം കെട്ടാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ 30 ഓളം വരുന്ന ഡിവൈവെഎഫ്‌ഐ സംഘം ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഇതേ സമയം കോളേജിന്റെ ഗ്രൗണ്ടില്‍ നിന്ന് കളി കഴിഞ്ഞ് എത്തിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെയും ഡിവൈഎഫ്‌ഐ സംഘം ഭീഷണിപ്പെടുത്തി.
ഏറെ നേരം പ്രദേശത്ത് ഭീകരന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും ആദ്യം അനുവദിച്ചില്ല. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് കരിങ്കുന്നം എസ്‌ഐ പറഞ്ഞു. ആക്രമണത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.
സംഘര്‍ഷം
സൃഷ്ടിക്കാന്‍ നീക്കം
സാധാരണയായി പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത പുറപ്പുഴ മേഖലയില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ഭരണകക്ഷിയുടെ യുവജന വിഭാഗം നടത്തിയ നീക്കമാണ് ഇതെന്ന് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു. പ്രതികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
















