കോട്ടയം: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 13ന് മണര്‍കാടു ദേവീക്ഷേത്രത്തില്‍ വച്ച് കോട്ടയം ജില്ലാ രാമായണ മേള നടത്തും. മേളയില്‍ നടത്തപ്പെടുന്ന വിവിധ വൈജ്ഞാനിക മത്സരങ്ങളില്‍ ജില്ലാ പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. എല്‍കെജി മുതല്‍ കോളേജ്തലം വരെയുള്ള വിദ്യാര്‍ത്ഥികളെ പല ശ്രേണികളായി തിരിച്ചാണ്് മത്സരങ്ങള്‍ നടത്തുന്നത്്. പാരായണം, പ്രഭാഷണം തുടങ്ങിയ വിഷയങ്ങളില്‍ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങളുണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ കെഎസ്എസ് പണിക്കര്‍, ജില്ലാ സെക്രട്ടറി വിഎസ് രാമസ്വാമി എന്നിവര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ 10ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരവിഷയങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും ഫോണ്‍:9496161077, 9447807098, 9446859615, 9496223893, 9446668607, 953904146, 9447411857, 9496374564, 9496465575, 9846539243.
















