രാമപുരം: സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന അമനകരമന എന്‍. സുകുമാരന്‍ നമ്പൂതിരിയ്ക്ക് നാടിന്റെ യാത്രാമൊഴി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ നടത്തി. രാമപുരം നാലമ്പലദര്‍ശന കമ്മിറ്റി കണ്‍വീനര്‍, ആര്‍വിഎം ലൈബ്രറി പ്രസിഡന്റ്, ആര്വിഎംട്രസ്റ്റ് അംഗം, ശ്രീരാമസ്വാമി ക്ഷേത്രം മുന്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എഫ്എസിറ്റിയില്നിന്നും സേവനത്തിനുശേഷം വിരമിച്ചതാണ്. നാലമ്പലത്തെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ഭര്‍തൃസഹോദരനാണ്. മുന്‍ മേഘാലയാ ഗവര്‍ണ്ണര്‍ എം.എം. ജേക്കബ്ബ്, ജോസ് കെ മാണി എംപി, ഭരതസ്വാമി ക്ഷേത്രം പ്രസിഡന്റ് സോമനാഥന് നായര്‍ അക്ഷയ, സുരേഷ് ഏഴാച്ചേരി, നാലമ്പലദര്‍ശന കമ്മിറ്റി സെക്രട്ടറി പി.ആര്. രാമന് നമ്പൂതിരി തുടങ്ങിയവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: