മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന് ഓരോരുത്തരുടേയും രാജാവും, സംരക്ഷകനും ആദര്‍ശപുരുഷനുമാണ്. ശ്രീരാമനും, രാമരാജ്യവും രാമായണവും എന്നെന്നും ലോകജനതയ്ക്കു തന്നെ മാര്‍ഗ്ഗദര്‍ശകമാണ്. ‘രാമ’ ശബ്ദം തന്നെ മഹാമന്ത്രമാണ്. ഏകാക്ഷരീമന്ത്രമായ ‘ഓം’ കാരം കഴിഞ്ഞാല്‍ രണ്ടാമത്തേതായ ദ്വയാക്ഷരീമന്ത്രമാണ് രാമമന്ത്രം. രാമമന്ത്രത്തിന്റെ അതിപ്രാധാന്യം അനുഭവവേദ്യമായ പരമാചാര്യന്മാരാണ് സന്ധ്യാവേളയില്‍ കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലിരുന്നു ‘രാമ’ നാമം ജപിക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ‘രാ’ എന്ന അജ്ഞാനത്തെ അകറ്റുന്ന പ്രകാശമാകുന്ന ജ്ഞാനസ്വരൂപമാകുന്നു രാമായണം. മഹാഭാരതവും,
ഭഗവത്ഗീതയും മറ്റു പുരാണങ്ങളും ഇതിഹാസങ്ങളും, ഉപനിഷത്തുക്കളും വേദഗ്രന്ഥങ്ങളും എല്ലാം ജ്ഞാനവിജ്ഞാന കോശങ്ങള്‍ തന്നെ. ഗ്രന്ഥപാരായണത്തിലൂടെയുള്ള ജ്ഞാനസമ്പാദനത്തിന് ഒരു പരിമിതിയുണ്ട്. ഗ്രന്ഥപാരായണം (ഗ്രന്ഥജ്ഞാനം അഥവാ അക്ഷര ജ്ഞാനം) അറിവിന്റെ അംശം വര്‍ദ്ധിപ്പിക്കുമെങ്കിലും അനുഭവപ്പെടുത്തുകയില്ല. അതിന് അനുഭവജ്ഞാനം തന്നെ വേണം. ‘അക്ഷര ജ്ഞാനം പഠിച്ചുയര്ന്നാല്ആത്മാവില് ജ്ഞാനം തെളികയില്ല’ എന്നും‘പാപരാത്രി മാറിടാത്ത മര്ത്യജന്മംഭൂമിയില്രാമനാമം നിത്യവും ജപിക്കുകില്‍ ഫലമെന്ത്?രാമനാകും ജ്ഞാനരൂപനുള്ളിലുദിക്കേണംമായയപ്പോള് മാനസത്തില്‍ നിന്നും മാറിപ്പോകുന്നു’ (ആനന്ദജീ ഗുരുദേവന്)
ആത്മബോധോദയത്തിലൂടെ മാത്രമേ അജ്ഞാനം എന്ന അന്ധകാരം മാറി ജ്ഞാനം ഉദിക്കുകയുള്ളൂ. അതിനു ജ്ഞാനസൂര്യനായ അവതാര ഗുരുവിന്റെ അനുഗ്രഹം ആവശ്യമാണ്.‘ധര്‍മ്മം നശിച്ചധര്‍മ്മം വര്ദ്ധിച്ചീടുന്നളവില്മര്ത്യവേഷത്തിലെത്തി ധര്‍മ്മം പുലര്‍ത്തും ബോധംആദിയന്തം വരേയ്ക്കും ബോധം തന്നവതാരംവേഷമെടുത്തു കര്മ്മമൊടുക്കീടുന്നതും ബോധംക്രിസ്തു കൃഷ്ണനും നബി ശ്രീരാമബുദ്ധനതുംത്രിയേകത്വമായിവരവതരിച്ചതും
ബോധംകാലാകാലാന്ത്യത്തിങ്കല് കലിയെ വധിപ്പതിനായ്മൂര്ച്ചയേറീടും ഖഡ്ഗിയവതാരമതും ബോധം’ (ശുഭാനന്ദ ഗുരുദേവന്)ചതുര്യുഗത്തിലെ കൃത, ത്രേത, ദ്വാപര, കലിയുഗങ്ങളില്‍ രണ്ടാമത്തെ യുഗമായ ത്രേതായുഗത്തിലെ ധര്‍മ്മ സംരക്ഷണാര്‍ത്ഥം അവതരിച്ച മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ എട്ടാമത്തെ പൂര്‍ണ്ണാവതാരമാണ് ശ്രീരാമന് എന്നാണു വിശ്വാസം. ഒന്‍പതാമത്തെ അവതാരം ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണനും, കലിയുഗത്തിലെ പത്താമത്തെ അവതാരം ഖഡ്ഗിയും ആകുന്നു. ഒരു ചതുര്യുഗത്തിലെ ഓരോ യുഗത്തിനും പൊതുവെയുള്ള ഒരു സ്വഭാവമോ പ്രവര്‍ത്തനശൈലിയോ ഉണ്ട്. അതിനു യുഗധര്‍മ്മം എന്നു പറയുന്നു. ഓരോ യുഗത്തിലെയും യുഗധര്‍മ്മവും സൃഷ്ടികള്‍ക്കുള്ള മോക്ഷവ്യവസ്ഥയും വ്യത്യസ്തമാണ്. കൃതയുഗത്തില്‍ തപസ്സും, ത്രേതായുഗത്തില്‍ യാഗവും, ദ്വാപരയുഗത്തില്‍ പൂജയും ആയിരുന്നു മോക്ഷ വ്യവസ്ഥകള്‍. കലിയുഗത്തിലെ മോക്ഷവ്യവസ്ഥ നാമസങ്കീര്‍ത്തനം ആണെന്ന് മുന്നമേ അറിയിച്ചിട്ടുള്ളതാണ്.‘കൃതയില്‍ തപസ്സുകൊണ്ടുംത്രേതയില് യാഗങ്ങള്‍ കൊണ്ടുംദ്വാപരയില് പൂജകൊണ്ടും സായൂജ്യം നല്കികലിയുഗത്തിലെ മോക്ഷം നാമസങ്കീര്‍ത്തനം കൊണ്ട് സിദ്ധിക്കുമെന്നുള്ള സത്യം ബോധ്യമാക്കുന്നു’ ത്രേതായുഗത്തിലെ അവതാരപുരുഷനായ ശ്രീരാമചന്ദ്രന്റെയും, ദ്വാപരയുഗത്തിലെ അവതാരമായ ശ്രീകൃഷ്ണന്റെയും അതാതു യുഗങ്ങളിലെ യുഗധര്‍മ്മങ്ങള്‍ സംസ്ഥാപിച്ചതിനു ശേഷവും മറ്റെല്ലാ മുന്‍ അവതാരങ്ങളെപ്പോലെ തന്നെ അവരുടെ ചരിത്രവും തുടര്യുഗങ്ങളിലും അറിയേണ്ടതും അനുഷ്ഠിക്കേണ്ടതും പഠിക്കേണ്ടതുമെല്ലാം അത്യന്തം അഭികാമ്യം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: